ലെഹങ്ക ഒരുക്കാന്‍ 10,000 മണിക്കൂർ ; റാണയുടെ വധുവായി പ്രൗഢിയോടെ മിഹീഖ

features-of-miheeka-bajaj-wedding-lehenga
SHARE

തെലുങ്ക് നടൻ റാണ ദഗുബാട്ടിയുടേയും മിഹീഖ ബജാജിന്റെയും വിവാഹം ശനിയാഴ്ച ഹൈദരബാദിൽ വച്ചു നടന്നു. കോവിഡ് പ്രതിസന്ധിയെത്തുടർന്ന്  ആഘോഷങ്ങള്‍ കുറച്ചെങ്കിലും പ്രൗഢി ചോരാതെയായിരുന്നു ചടങ്ങുകൾ. 10000 മണിക്കൂറുകൾ കൊണ്ട് തയാറാക്കിയ ലെഹങ്കയാണ് വധു ധരിച്ചത്. ഓഫ് വൈറ്റ് ദോത്തി–കുർത്ത സെറ്റ് ആയിരുന്നു റാണയുടെ വേഷം.

സെലിബ്രിറ്റി ഡിസൈനർ അനാമിക ഖന്നയാണ് മിഹീഖയുടെ വസ്ത്രം ഡിസൈൻ ചെയ്തത്. ക്രീമിലും സ്വർണ നിറത്തിലുമുള്ള ലെഹങ്കയും ഇളം ചുവപ്പ് നിറത്തിലുള്ള ശിരോവസ്ത്രവുമാണ് മിഹീഖയ്ക്കു വേണ്ടി ഒരുക്കിയത്.

സർദോഷി, ചിക്കൻകാരി എബ്രോയഡ്രി വർക്കുകൾ  ലെഹങ്കയ്ക്ക് രാജകീയത നൽകുന്നു. ഗോൾഡൻ മെറ്റാലിക് സൗന്ദര്യമാണ് ദുപ്പട്ടയെ ആകർഷകമാക്കുന്നത്. ഹെവി ട്രഡീഷനൽ ആഭരണങ്ങളിടെ പ്രൗഢിയും മിഹീഖയിൽ നിറയുന്നു. ജീവനക്കാർ എല്ലാവരുടേയും പ്രവൃത്തി ചേരുമ്പോള്‍ ഏകദേശം 10,000 മണിക്കൂർ ലെഹങ്ക തയാറാക്കാൻ എടുത്തെന്ന് അനാമിക ഖന്ന ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

വിവാഹത്തിന് മുന്നോടിയായുള്ള മെഹന്ദി, ഹൽദി ചടങ്ങുകളുടെ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. ഹൽദിക്ക് മഞ്ഞയും പച്ചയും നിറങ്ങളിലുള്ള ലെഹങ്കയും ചിപ്പികൾ കൊണ്ടുള്ള ആഭരണങ്ങളുമാണ് മിഹീഖ ധരിച്ചത്. 

raha-miheekha-3

അർപിത മെഹ്ത ഡിസൈന്‍ ചെയ്ത പിങ്ക് നിറത്തിലുള്ള കോസറ്റ്യൂം ആയിരുന്നു മെഹന്ദിക്ക് മിഹീഖയുടെ വേഷം. 

raha-miheekha-1

English Summary : Miheeka Bajaj's Wedding Lehenga by Anamika Khanna

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA