പ്രണയം പറഞ്ഞ് വെസ്റ്റേൺ സ്റ്റൈലിൽ ഒരു സേവ് ദ് ഡേറ്റ്; ചിത്രങ്ങള്‍

viral-save-the-date-by-black-pepper-photography
SHARE

ചെറിയൊരു ഇടവേളയ്ക്കുശേഷം വെഡ്ഡിങ് ഫോട്ടോഷൂട്ടുകൾ വീണ്ടും സജീവമാവുകയാണ്. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും മികച്ച ചിത്രങ്ങളാണ് വധൂവരന്മാർ ആഗ്രഹിക്കുന്നത്. പ്രണയാർദ്രമായ ഒരു സേവ് ദ് ഡേറ്റ് ഷൂട്ടാണ് ഇപ്പോൾ സോഷ്യല്‍ ലോകത്തിന്റെ ശ്രദ്ധ നേടുന്നത്. 

save-the-date-5

തൃശൂർ പുത്തൂരിലെ ഒരു ക്വാറിയിലാണ് അനഘയുടേയും ശേഖറിന്റേയും സേവ് ദ് ഡേറ്റ് ഒരുക്കിയത്. പന്തലിട്ടും മറ്റു വസ്തുക്കള്‍ ഉപയോഗിച്ചും വെസ്റ്റേൺ–ക്ലാസിക് സ്റ്റൈലിലായിരുന്നു ഷൂട്ട്. മണിക്കൂറുകൾ നീണ്ട അധ്വാനത്തിലൂടെയാണ് അനുയോജ്യമായ രീതിയിൽ സെറ്റ് നിർമിച്ചത്.

save-the-date-4

തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ബ്ലാക്ക് പെപ്പറിനു വേണ്ടി ജിജീഷ് കൃഷ്ണനും സംഘവുമാണ് ചിത്രങ്ങൾ പകർത്തിയത്. ഷാന്റോ ഡിസൈനിങ്ങും ചെയ്തു. ‘‘കോവിഡ് പ്രതിസന്ധികൾ നീങ്ങി വെഡ്ഡിങ് ഫൊട്ടോഗ്രഫി തിരിച്ചുവരവിന്റെ പാതയിലാണ്. ആഘോഷങ്ങൾ കുറയ്ക്കേണ്ട സാഹചര്യത്തിൽ ചിത്രങ്ങളെങ്കിലും നന്നായി എടുക്കാം എന്നാണ് ഇപ്പോൾ ആളുകള്‍ ചിന്തിക്കുന്നത്. വെഡ്ഡിങ് ഫൊട്ടോഗ്രഫിയിലെ പരീക്ഷണങ്ങള്‍ തുടരുന്നു’’– ജീജീഷ് കൃഷ്ണൻ പറഞ്ഞു.

save-the-date-3

കഴിഞ്ഞ വർഷം അതിരപ്പിള്ളിയിൽ ബ്ലാക്ക് പേപ്പർ ചെയ്ത ഒരു സേവ് ദ് ഡേറ്റ് ഫോട്ടോഷൂട്ട് വലിയ ചർച്ചകൾക്കും തുടക്കം കുറിച്ചിരുന്നു. 

English Summary : Viral Save the Date

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA