കോവിഡിൽ തളരാതെ പ്രണയം ; ആശുപത്രിക്കിടക്കയിൽ വിവാഹം ; വിഡിയോ

covid-19-patient-wedding-at-hospital
SHARE

കോവിഡ് ബാധിച്ച് ചികിത്സയിലുള്ള യുവാവ് ആശുപത്രിയിൽവച്ച് വിവാഹിതനായി. അമേരിക്കയിലെ ടെക്സസ് സ്വദേശിയായ കാർലോസ് മുനിസ് ആണ് തന്റെ കാമുകി ഗ്രേസിനെ വിവാഹം ചെയ്തത്. ഓഗസ്റ്റ് 11ന് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു ചടങ്ങുകൾ.

പള്ളിയില്‍വെച്ച് ഇവരുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാൽ വിവാഹത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് കാർലോസിനെ സാൻ അന്റോണിയോ മെത്തഡിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് സ്ഥിതി ഗുരുതരമാവുകയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. പതിയെ കാർലോസിന്റെ നിലയിൽ പുരോഗതിയുണ്ടായി. 

കാർലോസിന്റെ വിവാഹം നിശ്ചയിച്ചിരുന്നു എന്നു മനസ്സിലാക്കി ഒരു നഴ്സ് ആണ് ആശുപത്രിയിലെ വിവാഹം എന്ന ആശയം മുന്നോട്ടുവച്ചത്. രോഗിക്കും കുടുംബത്തിനും കൂടുതൽ ധൈര്യം പകരാന്‍ അത് സഹായിക്കുമെന്ന കണക്കുകൂട്ടലിൽ ഡോക്ടർമാരും ആശുപത്രി അധികൃതരും അനുമതി നൽകിയതോടെ ഇവരുടെ പ്രണയസാഫല്യത്തിന് വഴിതെളിഞ്ഞു.

തുടർന്ന് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ആശുപത്രിയിൽ സൗകര്യമൊരുക്കി. കാര്‍ലോസിന്റെ അച്ഛനാണ് വിവാഹ ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചത്. വിവാഹ വസ്ത്രങ്ങളണിഞ്ഞ് വാഗ്ദാനം നൽകി ഇരുവരും ഒന്നായി.

Methodist Hospital COVID-19 Patient Wedding

COVID-19 can't stop love. Carlos Muniz and his fiancé, Grace had everything arranged to wed and were ready to say ‘I Do’ when he suddenly came down with COVID-19. His condition became critical, and he was placed on ECMO, a form of life support, as a last chance at survival. Carlos’s fight for life had diminished over the weeks and his emotions drained from his body. . Watch how the power of love and the wedding of a lifetime helped Carlos find the motivation to overcome the virus. This special moment not only brought joy and strength to the patient and family, but it also presented a major victory to the COVID-19 staff at Methodist Hospital.

Posted by Methodist Healthcare System on Tuesday, 18 August 2020

വിവാഹചടങ്ങിന്റെ വിഡിയോ ആശുപത്രി അധികൃതർ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. നിരവധിപ്പേരാണ് നവദമ്പതികൾക്ക് ആശംസ അറിയിച്ചെത്തിയത്. 

English Summary : Covid patient wedding at hospital

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA