ക്ലാസിക് വെഡ്ഡിങ് ഗൗണിൽ നവവധുവായി അണിഞ്ഞൊരുക്കി മലയാളികളുടെ പ്രിയതാരം മിയ ജോർജ്. പൂർണമായും ഹാൻഡ് വർക് ചെയ്തെടുത്ത വാനില ഷേഡുള്ള ലോങ് ഫിഷ് ടെയിൽ ഗൗൺ ആയിരുന്നു മിയ ധരിച്ചത്. ലേബൽ എം ഡിസൈനേഴ്സ് ആണ് ഗൗണ്‍ ഒരുക്കിയത്.
ഗൗണിനൊപ്പം ലോങ് വെയിൽ കൂടി ചേർന്നതാണ് വിവാഹവസ്ത്രം. 10 വിദഗ്ധരായ തൊഴിലാളികൾ 487 മണിക്കൂറെടുത്താണ് വിവാഹവസ്ത്രം പൂർത്തിയാക്കിയതെന്ന് ലേബൽ എം ഡിസൈനേഴ്സ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
വിവാഹത്തലേന്നുള്ള ചടങ്ങിൽ കസവു സാരിയായിരുന്നു മിയയുടെ വേഷം. പാലയ്ക്കാ മാലയുടെ ഡിസൈനിൽ നിന്നു പ്രചോദനം ഉള്‍കൊണ്ട സർദോസി ഡീറ്റൈലിങ് ഉള്ള ബ്ലൗസ് ആയിരുന്നു പെയർ ചെയ്തത്. ബ്ലൗസിന് ചേരുന്ന തരത്തിൽ ഗ്രീൻ ഡ്രോപ്സ് ഉള്ള ഗോൾഡൻ നെക്ലേസ് താരസുന്ദരിയ്ക്ക് പ്രൗഢിയേകി.

എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ ഉച്ച കഴിഞ്ഞ് 2.30ന് ആയിരുന്നു മിയയുടെ വിവാഹം. എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്റെയും രേണുവിന്റെയും മകൻ ആഷ്വിനാണ് വരൻ. പാലാ തുരുത്തിപ്പള്ളിൽ ജോർജിന്റെയും മിനിയുടെയും മകളാണ് മിയ. കോവിഡ് പശ്ചാത്തലത്തിൽ, വളരെ ലളിതമായ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
English Summary : Actress Miya George wedding dress details