1900 അടി ഉയരത്തിൽ ‘കൈവിട്ട’ വെഡ്ഡിങ് ഫോട്ടോഷൂട്ട്

wedding-photos-on-the-edge-of-a-cliff
SHARE

അമേരിക്കയിലെ ആർക്കാൻസസിലുള്ള മൗണ്ടൻ ഹോം സ്വദേശികളായ റയാൻ മേയേഴ്സ്, സ്കൈ എന്നിവരുടെ വെഡ്ഡിങ് ഫോട്ടോഷൂട്ട് പലരേയും അക്ഷരാർഥത്തിൽ ഞെട്ടിച്ചു. 1900 അടി ഉയരത്തിലുള്ള മലമുകളിലെ വിറ്റാക്കർ പോയിന്റ് എന്നറിയപ്പെടുന്ന കൂറ്റൻ പാറയുടെ മുകളിലായിരുന്നു ഫോട്ടോഷൂട്ട്. വിവാഹവസ്ത്രം ധരിച്ച്, പാറയുടെ തുമ്പത്ത്, വരന്റെ കൈവിട്ട് പിന്നിലേക്ക് ആഞ്ഞു നിൽക്കുന്ന വധുവിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. 

ഈ സാഹസികയതുടെ പേരിൽ നിരവധി വിമർശനങ്ങളും ഉയർന്നു. എന്നാൽ എല്ലാവിധ സുരക്ഷാസൗകര്യങ്ങളും ഒരുക്കിയായിരുന്നു ഈ ഫോട്ടോഷൂട്ട്. ഹൈക്കിങ് വിദഗ്ധർ ഉള്‍പ്പടെയുള്ളവർ ചുറ്റിലുമുണ്ടായിരുന്നു. ഏറെ വൈറലായ ‘കൈവിട്ട’ ചിത്രം ഒരു കയറിന്റെ സഹായത്തോടെയാണ് ചിത്രീകരിച്ചത്. 

വിവാഹം വലിയ ആഘോഷമായി നടത്തണമെന്നായിരുന്നു റയാനും സ്കൈയും ആഗ്രഹിച്ചിരുന്നത്. എന്നാല്‍ കോവിഡ് ഇവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. സാമൂഹിക അകലവും മറ്റു നിയന്ത്രണങ്ങളും നിലവിൽ വന്നതോടെ 12 പേരെ മാത്രമേ വിവാഹത്തിന് പങ്കെടുപ്പിക്കാൻ സാധിച്ചുള്ളൂ. ആഘോഷങ്ങളെല്ലാം മാറ്റിവെയ്ക്കേണ്ടി വരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഒരു ഗംഭീര ഫോട്ടോഷൂട്ട് നടത്താൻ തീരുമാനിച്ചത്.  

wedding-photoshoot-1

ഫോട്ടോഷൂട്ട് ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് നവദമ്പതികൾ. ജീവിതം കൂടുതല്‍ സാഹസികമാക്കാനുള്ള ശ്രമത്തിലാണെന്നും ഇവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 

English Summary : Adventurous wedding photoshoot of American couple

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA