വിവാഹവസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

every-bride-keep-these-things-in-mind-while-going-for-wedding-outfit-shopping
Image Credit : IVASHstudio / Shutterstock.com
SHARE

കല്യാണത്തേക്കാൾ വലിയ ടെൻ‍ഷനാണ് ചിലർക്ക് കല്യാണവസ്ത്രങ്ങളെടുക്കുന്നത്. നവവധുവിന് ആകെ കൺഫ്യൂഷനായിരിക്കും. ഏതു വസ്ത്രം തിരഞ്ഞെടുക്കണം,  നേരത്തേ വാങ്ങിയ ആഭരണങ്ങൾക്കിണങ്ങുന്ന വസ്ത്രങ്ങൾ കിട്ടുമോ, ഈ വസ്ത്രം എല്ലാവർക്കും ഇഷ്ടപ്പെടുമോ തുടങ്ങി നൂറു നൂറ് ആശങ്കൾ. വധുവിനൊപ്പം വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ പോകുന്ന സംഘത്തിലുള്ളവരുടെ അഭിപ്രായങ്ങൾ കൂടി കേൾക്കുമ്പോൾ ആശയക്കുഴപ്പം കൂടുകയും ചെയ്യും.

വിവാഹ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ പോകുമ്പോൾ ഈ പത്തുകാര്യങ്ങൾ ശ്രദ്ധിച്ചാൽ എല്ലാ ആശയക്കുഴപ്പങ്ങളും ദൂരെയകലും

1. വിവാഹവസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ പോകുമ്പോൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒരു വലിയ സംഘത്തെ ഒപ്പം കൂട്ടരുത്. നിങ്ങളുടെ ഇഷ്ടങ്ങളറിയുന്ന, ഏതു വസ്ത്രമാണ് നിങ്ങൾക്ക് ഇണങ്ങുക എന്നു കൃത്യമായി പറയാൻ സാധിക്കുന്ന ഒരാളെ ഒപ്പം കൂട്ടുക. ഒരുപാട് അഭിപ്രായങ്ങൾ കേട്ട് ആശയക്കുഴപ്പത്തിലാകുന്നതിലും നല്ലത് ഒരാളുടെ അഭിപ്രായത്തിന് കാതോർക്കുന്നതാണ്.

2. വിവാഹദിവസത്തിന് ഏറെ മാസങ്ങൾക്ക് മുൻപ് ഒരിക്കലും ഷോപ്പിങ് നടത്തരുത്. ശരീരത്തിന്റെ വണ്ണം കൂടുകയോ കുറയുകയോ ചെയ്താൽ വസ്ത്രം ഇടയ്ക്കിടെ അളവു മാറ്റി തയ്ക്കേണ്ടി വരും. ഇത്തരം ബുദ്ധിമുട്ടുകളുണ്ടാകാതിരിക്കാൻ വിവാഹത്തീയതിക്ക് രണ്ടു മാസം ബാക്കിനിൽക്കുമ്പോൾ ഷോപ്പിങ് തുടങ്ങാം. വിവാഹവസ്ത്രങ്ങൾ അവസാനം ഷോപ്പ് ചെയ്യാം.

3. ഏതു കടയിൽ നിന്നാണ് വസ്ത്രങ്ങൾ എന്നു തീരുമാനിച്ചു കഴിഞ്ഞാൽ കടയിൽ പോകുന്നതിന് മുൻപ് അവരുടെ ഓൺലൈൻ സ്റ്റോർ സന്ദർശിച്ച് ട്രെൻഡുകളെക്കുറിച്ചൊക്കെ കൃത്യമായി മനസ്സിലാക്കാം.

4. ഷോപ്പിങ്ങിന് പോകുന്നതിനു മുൻപ് ബജറ്റിനെക്കുറിച്ച് ധാരണയുണ്ടാക്കുക. ഷോപ്പിങ്ങിൽ ഉദ്ദേശിച്ചതിൽ അധികം പണം ചിലവഴിക്കാതിരിക്കാൻ അത് സഹായിക്കും.

5. വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ പോകുമ്പോൾ ഒരിക്കലും അയഞ്ഞ വസ്ത്രങ്ങൾ ധരിക്കരുത്. ജീൻസ് ടോപ് പോലെയുള്ളവ ധരിച്ചു വേണം ഷോപ്പിങ്ങിന് പോകാൻ. തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങളുടെ ട്രയൽസ് നോക്കി കൃത്യമായ അളവാണോ എന്നറിയാൻ വേണ്ടിയാണ് അത്.

6. എന്തെങ്കിലും അസുഖമുണ്ടെങ്കിലോ എന്തെങ്കിലും കാര്യത്തിൽ മനസ്സ് അസ്വസ്ഥമാണെങ്കിലോ ഒരിക്കലും വിവാഹ ഷോപ്പിങ്ങിന് ഇറങ്ങിത്തിരിക്കരുത്. കാരണം നിങ്ങൾക്ക് ഇഷ്ടമുള്ളതോ ശരീരത്തിന് ഇണങ്ങിയതോ ആയ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ ആ സമയത്ത് സാധിച്ചുവെന്ന് വരില്ല.

7. ബജറ്റിലൊതുങ്ങാത്ത ഷോപ്പുകൾ വിവാഹ പർച്ചേസിനായി തിരഞ്ഞെടുക്കാതിരിക്കുക. മറ്റ് ആവശ്യങ്ങൾക്കുള്ള തുക കൂടി ചിലപ്പോൾ അവിടെ ചെലവഴിക്കേണ്ടി വരും. അതു വിവാഹ ബജറ്റിന്റെ മുഴുവൻ താളം തെറ്റിച്ചേക്കും.

8. ഒരുപാട് വസ്ത്രങ്ങൾ ട്രൈ ചെയ്തു നോക്കണ്ട. അങ്ങനെ ചെയ്താൽ നിങ്ങൾക്കിണങ്ങുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പരാജയപ്പെടാൻ സാധ്യതയുണ്ട്. വേണ്ടത് ഏതു നിറമാണ്, ഏതു തരത്തിലുള്ള സ്റ്റഫാണ് എന്ന കാര്യത്തിൽ വ്യക്തതയോടെ വേണം ഷോപ്പിങ്ങിനായി പോകേണ്ടത്.

9. തിരഞ്ഞെടുത്ത വസ്ത്രങ്ങൾ ശരീരാകൃതിക്ക് ചേരുന്നതാണോയെന്ന് ഉറപ്പാക്കുക. എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ അത് നേരത്തേ തന്നെ പരിഹരിക്കുക. വിവാഹദിവസം ഇത്തരം കാര്യങ്ങൾക്ക് പിന്നാലെ നടക്കാനുള്ള സാഹചര്യമുണ്ടാക്കാതിരിക്കുക.

10. ഷോപ്പിങ്ങിൽ പുറം മോടിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ പോരാ. അടിവസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധവേണം. കൃത്യമായ അളവിലുള്ളതും വിവാഹ വസ്ത്രത്തിന്റെ നിറവുമായി യോജിച്ച നിറത്തിലുള്ളതുമായ അടിവസ്ത്രങ്ങൾ തിരഞ്ഞെടുക്കണം.

English Summary : 10 Things every bride to be should keep in mind while going for wedding outfit shopping

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA