റെയിൻ മേക്കേഴ്സ് സൃഷ്ടിച്ച അത്ഭുതക്കല്യാണത്തിന് അംഗീകാരങ്ങൾ

HIGHLIGHTS
  • ഇത് മൂന്നാം തവണയാണ് വൗ അവാര്‍ഡ്‌സ് ഏഷ്യയില്‍ അംഗീകാരങ്ങൾ സ്വന്തമാക്കുന്നത്.
  • ഇതുവരെ കമ്പനി 6 വൗ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
rainmaker-events-wow-asia-awards
SHARE

തൃശൂരിലെ ലുലു കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച വിവാഹപ്പാർട്ടിക്കായി അത്ഭുത ലോകം സൃഷ്ടിച്ച റെയിൻ മേക്കേഴ്സ് ഈവന്റ്സിന് വൗ അവാർഡ്സ് ഏഷ്യയുടെ അംഗീകാരം. അലങ്കാരങ്ങൾ, അതിഥികളെക്കൂടി പങ്കെടുപ്പിച്ചുള്ള വിനോദ പരിപാടികൾ, ഫ്രഞ്ച് നൃത്തങ്ങൾ, തൈക്കൂടം ബ്രിഡ്ജിന്റെ സംഗീതം എന്നിവയെല്ലാമായി ഒരുക്കിയ എകെ19നാണ് അംഗീകാരത്തിന് അർഹത നേടിക്കൊടുത്തത്. ഒരു ലക്ഷം ക്രിസ്റ്റലുകളാണ് വിരുന്നിന്റെ അലങ്കാരത്തിന് ഉപയോഗിച്ചത്. സംസ്ഥാനത്തെ പ്രമുഖ ഡെസ്റ്റിനേഷന്‍, ഇന്‍ബൗണ്ട് വെഡ്ഡിംഗ് പ്ലാനിംഗ് കമ്പനിയാണ് റെയിന്‍മേക്കര്‍ ഇവന്റ്‌സ്. 

മൈസ്(Meetings, incentives, conferencing, exhibitions), ലൈവ് മാര്‍ക്കറ്റിങ്, എന്റര്‍ടെയ്ന്‍മെന്റ് ആന്‍ഡ് സോഷ്യല്‍ ഇവന്റസ് മേഖലകളിലെ ഏഷ്യയിലെ ഏറ്റവും വലിയ അവാര്‍ഡാണ് വൗ അവാർഡ് ഏഷ്യ. റെയിൻമേക്കേഴ്സ് കഴിഞ്ഞ വർഷത്തെ പരിപാടികൾക്ക് രണ്ടു വെള്ളിയും ഒരു വെങ്കലവും സ്വന്തമാക്കി. ആറ് വിഭാഗത്തിലായി 9 നോമിനേഷനുകള്‍ നേടിയിരുന്നു. ബെസ്റ്റ് പോസ്റ്റ് വെഡ്ഡിങ് ഇവന്റ് ഓഫ് ദി ഇയര്‍, ബെസ്റ്റ് എന്റര്‍ടെയിന്‍മെന്റ് ഡിസൈന്‍ ഓഫ് ദി ഇയര്‍ വിഭാഗങ്ങളിലാണ് വെള്ളി ലഭിച്ചത്. ബെസ്റ്റ് എന്റര്‍ടെയിന്‍മെന്റ് ഡിസൈന്‍ വിഭാഗത്തില്‍ത്തന്നെ ഒരു വെങ്കലവും ലഭിച്ചു. 2019 കലണ്ടര്‍ വര്‍ഷം നടന്ന ഇവന്റുകളെയാണ് അവാര്‍ഡിന് പരിഗണിച്ചത്. 

event-management

ആറ് ഗ്രൂപ്പിലായി 106 വിഭാഗങ്ങളിലാണ് ഇത്തവണ വൗ അവാര്‍ഡുകള്‍ നല്‍കിയത്. പ്രമുഖ ജൂറി തെരഞ്ഞെടുത്ത നോമിനേഷനുകള്‍ കെപിഎംജിയാണ് ടാബുലേറ്റ് ചെയ്തത്. ഇവന്റ്എഫ്എക്യുഎസിന്റെ യൂട്യൂബ് ചാനലില്‍ നടന്ന അവാര്‍ഡ്ദാനചടങ്ങില്‍ 26 രാജ്യങ്ങളില്‍ നിന്നായി 5000 പ്രതിനിധികള്‍ പങ്കെടുത്തു. കഴിഞ്ഞ രണ്ടു വര്‍ഷമായി ബെസ്റ്റ് എന്റര്‍ടെയിന്‍മെന്റ് ഡിസൈന്‍ ഓഫ് ദി ഇയര്‍ വിഭാഗത്തില്‍ അവാര്‍ഡുകള്‍ ലഭിക്കുന്ന റെയിന്‍മേക്കറിന് ഇക്കുറിയും വൗ സില്‍വര്‍ നേടിക്കൊടുത്തത് എകെ19 എന്ന തൃശൂര്‍ വിവാഹം തന്നെയായിരുന്നു. ജോണ്‍ ഡീരെ ട്രാക്റ്റര്‍, മഹീന്ദ്ര ഓപ്പണ്‍ ജീപ്പുകള്‍, ബുള്ളറ്റുകള്‍, ധോല്‍ വാദകര്‍ എന്നിവരുള്‍പ്പെട്ടതായിരുന്നു ഹല്‍ദി ചടങ്ങ്. വളക്കട, ജ്യോതിഷം, ദാണ്ടിയ, ഉത്തരേന്ത്യന്‍ ഫുഡ് തേലാസ്, ഡപ്പാന്‍കുത്ത്, മാരി സ്റ്റൈല്‍ റൗഡീസ് ആന്‍ഡ് ഗുണ്ടാസ്, സിനിമാവില്ലന്‍മാരുടെ ഛായ ഉള്ള കലാകാരന്മാര്‍, ഏഴുനിലയുള്ള കേക്ക് എന്നിവയിരുന്നു മറ്റ് സവിശേഷതകള്‍.

കഴിഞ്ഞ വര്‍ഷം കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടന്ന മിഡ് സമ്മര്‍ നൈറ്റ്‌സ് ഡ്രീം എന്ന വിവാഹസല്‍ക്കാരമാണ് ബെസ്റ്റ് എന്റര്‍ടെയിന്‍മെന്റ് വിഭാഗത്തില്‍ കമ്പനിക്ക് വെങ്കലം നേടിക്കൊടുത്തത്. സെലിബ്രിറ്റി അതിഥികളായി മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, പ്രിയദര്‍ശന്‍, ഇന്ദ്രജിത് എന്നിവര്‍ പങ്കെടുത്ത ഈ വിവാഹസല്‍ക്കാരത്തില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ എന്‍ടൂറേജ്, ശിങ്കാരിമേളം, 20 പേരുടെ സംഗീതപരിപാടി, 12 അടി ഉയരമുള്ള വെഡ്ഡിങ് കേക്ക് എന്നിവയും ഈ പരിപാടിയ്ക്ക് ആവേശം പകര്‍ന്നു. 2011-ല്‍ പ്രവര്‍ത്തനമാരംഭിച്ച റെയിന്‍മേക്കര്‍ ഇവന്റ്‌സ് ആന്‍ഡ് എന്റര്‍ടെയിന്‍മെന്റ്‌സ് തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് വൗ അവാര്‍ഡ്‌സ് ഏഷ്യയില്‍ അംഗീകാരങ്ങൾ സ്വന്തമാക്കുന്നത്. ഇതുവരെ കമ്പനി 6 വൗ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA