വിവാഹദിനത്തിൽ 500 തെരുവ് നായ്ക്കൾക്ക് ഭക്ഷണം നല്‍കി ദമ്പതികൾ

HIGHLIGHTS
  • ഭുവനേശ്വർ സ്വദേശികളാണ് ഇരുവരും
newlywed-couple-celebrates-wedding-by-feeding-stray-dogs
ചിത്രം : എഎൻഐ
SHARE

വിവാഹാഘോഷത്തിന്റെ ഭാഗമായി 500 തെരുവ് നായക്കൾക്ക് ഭക്ഷണം നൽകി ഒഡീഷയിലെ ഭുവനേശ്വർ സ്വദേശികളായ ദമ്പതികൾ. യുറേക്ക ആപ്തയും ഭാര്യ ജൊയാന്ന വാങ്ങുമാണ് മൃഗസംരക്ഷണ സംഘടനയുമായി ചേർന്ന് ഇത്തരത്തിൽ വിവാഹം ആഘോഷമാക്കിയത്. സെപ്റ്റംബർ 25ന് ആയിരുന്നു ഇവരുടെ വിവാഹം. 

സദ്യയ്ക്ക് പുറമേ നഗരത്തിലുള്ള മൃഗ സംരക്ഷണ കേന്ദ്രത്തിന് ഒരു തുക സംഭാവനയായി നൽകുകയും ചെയ്തു. കൂടാതെ മൃഗങ്ങൾക്കുള്ള മരുന്നുകളും നൽകി. 

ലോക്ഡൗൺ കാലത്ത് തെരുവിലുള്ള മൃഗങ്ങൾക്ക് ഇരുവരും ആഹാരം നൽകിയിരുന്നു. വിവാഹ ദിനത്തിൽ മൃഗങ്ങൾക്ക് കൂടുതലായി എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചിരുന്നതായി യുറേക്ക വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞു. 

യുറേക്ക ആപ്ത സിനിമ സംവിധായകനും ജെയാന്ന ദന്ത ഡോക്ടറും. ഭുവനേശ്വറിലുള്ള ക്ഷേത്രത്തില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു ഇവരുടെ വിവാഹം. 

English Summary : disha couple celebrates marriage by feeding 500 stray dogs

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA