സീരിയൽ നടി ആതിര മാധവ് വിവാഹിതയായി. രാജീവ് മേനോന്‍ ആണ് വരൻ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ രീതിയില്‍ തിരുവനന്തപുരത്ത് വച്ചായിരുന്നു ചടങ്ങുകൾ.

മിനിസ്ക്രീനിൽ അവതാരകയായി തിളങ്ങിയിട്ടുള്ള ആതിര, കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. എൻജിനീയറിങ് മേഖലയിലെ ജോലി രാജിവെച്ചാണ് അഭിനയരംഗത്തേക്ക് എത്തിയത്.
വരൻ രാജീവ് ഒരു പ്രമുഖ മൊബൈൽ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോകളും ആതിര സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
English Summary : Serial actress Athira Madhav got married