ഇതാ ഒരു കെഎസ്ഇബിക്കാരന്റെ സേവ് ദ് ഡേറ്റ്

HIGHLIGHTS
  • രാജേഷും ശരണ്യയും കോട്ടയം സ്വദേശികളാണ്
  • നവംബർ 26ന് ആണ് ഇവരുടെ വിവാഹം
save-the-date-of-kseb-worker
SHARE

സോഷ്യൽ ലോകത്ത് ഹിറ്റായി ഒരു കെഎസ്ഇബിക്കാരന്റെ സേവ് ദ് ഡേറ്റ്’. കെഎസ്ഇബിയിൽ കരാർ അടിസ്ഥാനത്തിൽ ബില്ലറായി ജോലി ചെയ്യുന്ന രാജേഷിന്റെ സേവ് ദ് ഡേറ്റാണ് വ്യത്യസ്തത കൊണ്ട് ശ്രദ്ധ നേടുന്നത്. 9 ചിത്രങ്ങളിലൂടെ പ്രണയകഥ പറയുന്ന ഈ സേവ് ദ് ഡേറ്റ് ഒരുക്കിയത് കളർ സ്പോട്ട് ഫൊട്ടോഗ്രഫിയാണ്.

save-the-date-kseb-1

രാജേഷും ശരണ്യയും കോട്ടയം സ്വദേശികളാണ്. നവംബർ 26ന് ആണ് ഇവരുടെ വിവാഹം. രാജേഷ് കെഎസ്ഇബിയിൽ ബില്ലറാണ് എന്നറിഞ്ഞപ്പോഴാണ് ഫൊട്ടോഗ്രഫറായ കണ്ണൻ സി.നായർക്ക് ഇങ്ങനെയൊരു ആശയം തോന്നുന്നത്. രാജേഷിനോടും ശരണ്യയോടും പറഞ്ഞപ്പോൾ ഇരുവർക്കും ഈ ആശയം ഇഷ്ടമായി.  

save-the-date-kseb-2

രാജേഷിന്റ സുഹൃത്തിന്റെ കുമാരനല്ലൂരിലുള്ള അമ്മ വീടാണ് ഷൂട്ടിന് ലൊക്കേഷനായത്. പഴമയുടെ സൗന്ദര്യം നിറയുന്ന ആ വീട്ടിൽ എത്തിയപ്പോഴാണ് ആശയം വികസിച്ചതെന്ന് കണ്ണൻ പറയുന്നു. കോലം വരയ്ക്കുന്ന ചിത്രം അവിടെവച്ച് തീരുമാനിച്ചതാണ്. 

save-the-date-kseb-3

സേവ് ദ് ഡേറ്റ് സോഷ്യൽ ലോകത്തിന്റെ ഹൃദയം കീഴടക്കിയ സന്തോഷത്തിലാണ് രാജേഷും ശരണ്യയും ഫൊട്ടോഗ്രഫർ കണ്ണനും. 

Cinematic save the date Rajesh💞Saranya

Posted by Color Spot photography on Wednesday, 18 November 2020
kannan-nair
കണ്ണൻ സി.നായർ

English Summary : Viral save the date of a KSEB worker 

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA