ചുവപ്പിൽ സ്വർണം ചാലിച്ച സൗന്ദര്യം ; നവവധുവായി മനംകവർന്ന് സന ഖാൻ

HIGHLIGHTS
  • ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ അനസ് സെയ്ദ് വ്യവസായിയാണ്
  • സൽമാൻ ഖാൻ നായകനായ ജയ്ഹോയാണ് സനയുടെ ശ്രദ്ധേയ ചിത്രം
sana-khan-wedding-lehenga-features
SHARE

നവംബർ 20ന് ആയിരുന്നു നടി സന ഖാന്റെയും മുഫ്തി അനസ് സെയ്ദിന്റെയും വിവാഹം. പരമ്പരാഗത ശൈലിയിലുള്ള ചുവപ്പ്–ഗോൾഡൻ ലെഹങ്കയിൽ അതിസുന്ദരി ആയാണ് സന വിവാഹദിനത്തിൽ ഒരുങ്ങിയത്. എംബ്രോയ്ഡറി മനോഹാരിതയും കൂടിച്ചേരുന്നതാണ് ഈ ലെഹങ്ക. നവവധുവായി അണിഞ്ഞൊരുങ്ങിയ താരം ആരാധകരുടെ മനംകവർന്നു.

വിവാഹദിനത്തിൽ പ്രൗഢിക്കും സൗന്ദര്യത്തിനും കുറവ് വരരുതെന്ന നിശ്ചയത്തോടെ ഡിസൈൻ ചെയ്തതാണ് ലെഹങ്കയെന്ന് ഒറ്റ നോട്ടത്തിൽ വ്യക്തമാകും. ലെഹങ്കയുടെയും ദുപ്പട്ടയുടെയും ബോർഡറില്‍ എംബ്രോയ്ഡറി അതിന്റെ പൂര്‍ണത കൈവരിക്കുന്നു. ബ്ലൗസിലെ എംബ്രോയ്‍ഡറി കാണാനാകുന്ന തരത്തിലുള്ള ഷീർ ദുപ്പട്ടയാണ് പെയര്‍ ചെയ്തത്. 

sana-khan-1

ട്രഡീഷനൽ സ്റ്റൈലിലുള്ള സ്റ്റേറ്റ്മെന്റ് സ്വർണാഭരണങ്ങളാണ് ആക്സസറൈസ് ചെയ്തിരിക്കുന്നത്. ലെഹങ്കയുടെ പാറ്റേണിന് അനുയോജ്യമായി സ്വർണ വളകൾക്കെപ്പം ചുവപ്പ് വളകളും മിക്സ് ചെയ്താണ് ധരിച്ചത്. കൈകളിലെ മൈലാഞ്ചിയും നവവധുവിന്റെ ലുക്കിന് പൂർണത നൽകുന്നു. 

കൊറിയോഗ്രഫർ മെൽവിൻ ലൂയിസുമായുള്ള ബന്ധം ഈ വർഷം തുടക്കത്തിലാണ് സന അവസാനിപ്പിച്ചത്. മെൽവിൻ ഗാർഹിക പീഡനം നടത്തിയെന്ന് സന ആരോപിച്ചിരുന്നു. സിനിമ ഉപേക്ഷിച്ച് ആത്മീയ വഴിയിലൂടെ മുന്നോട്ടു പോകുകയാണെന്ന് അറിയിച്ചുള്ള സനയുടെ പ്രസ്താവനയും വലിയ ചർച്ചകൾക്ക് തുടക്കമിടുകയും ചെയ്തു.

സൽമാൻ ഖാൻ നായകനായ ജയ്ഹോയാണ് സനയുടെ ശ്രദ്ധേയ ചിത്രം. ബിഗ്ബോസിന്റെ ആറാം സീസണിൽ മത്സരാർഥിയായതും സനയെ പ്രശസ്തയാക്കി. എന്നാൽ ഇതിനിടയിൽ അപ്രതീക്ഷതമായാണ് സിനിമാ മേഖല വിടാനുള്ള തീരുമാനം അറിയിച്ചത്. അതിനുശേഷം ഏതാനും മാസങ്ങൾ പിന്നിടുമ്പോൾ താരം വിവാഹവിശേഷം പങ്കുവച്ച് രംഗത്തെത്തിയത്. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ അനസ് സെയ്ദ് വ്യവസായിയാണ്. 

English Summary : Sana Khan wedding look

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA