ADVERTISEMENT

വിവാഹത്തിന് മൂന്നു ദിവസം മുമ്പ് വധുവിന് കോവിഡ് ആണെന്ന് അറിയുക. സാധാരണനിലയിൽ ഇത്തരമൊരു സാഹചര്യത്തിൽ ചടങ്ങ് മാറ്റിവയ്ക്കാതെ നിർവാഹമില്ല. എന്നാൽ സുരക്ഷയുറപ്പാക്കി സാമൂഹിക അകലം പാലിച്ച് വിവാഹം നടത്തിയിരിക്കുകയാണ് കാലിഫോർണിയ സ്വദേശികളായ പാട്രിക് ഡെൽഗാഡോയും ലൗറൻ ജിംനെസും. 

wedding-covid-3

വിവാഹത്തിനുവേണ്ട ഒരുക്കങ്ങളെല്ലാം ചെയ്ത് വിശേഷ ദിനത്തിനുവേണ്ടി തയാറായി ഇരിക്കുമ്പോഴാണ് ലൗറയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. എന്നാൽ വിവാഹവുമായി മുന്നോട്ടു പോകാൻ ഇരുവരും തീരുമാനിച്ചു. ലൗറ ക്വാറന്റീനിൽ കഴിയുന്ന വീടും പരിസരവുമായിരുന്നു വിവാഹത്തിന് വേദിയായത്. വിവാഹവേഷം ധരിച്ച് വധു ജനാലയുടെ അടുത്തുവന്നു നിന്നപ്പോൾ വീടിന് പുറത്ത്, ജനാലയുടെ മുമ്പിലായി വരനും സംഘവും. കൈകൾ കോർത്തു പിടിക്കാനാവാത്തതിനാൽ അലങ്കരിച്ച റിബണിന്റെ അറ്റങ്ങൾ പിടിച്ച് ഇരുവരും നിന്നു. തുടർന്ന് ചടങ്ങുകൾ ഒരോന്നോയി പൂർത്തിയാക്കി പൂർത്തിയാക്കി.

wedding-covid-1

കോവിഡ് ഫലം വന്നപ്പോൾ താൻ വളരെയധികം വിഷമിച്ചതായും എന്നാൽ പാട്രിക്കിന്റെ പിന്തുണ കരുത്തായെന്നും ലൗറ മാധ്യമങ്ങളോട് പ്രതികരിച്ചു. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് മൂന്നു തവണ വിവാഹം മാറ്റിവെച്ചിരുന്നു. അതിനാൽ ഇത്തവണ മുന്നോട്ടു പോകാമെന്നു തീരുമാനിക്കുകയായിരുന്നെന്ന് പാട്രിക് പ്രതികരിച്ചു. വ്യത്യസ്തമായ ഈ വിവാഹത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യങ്ങളിൽ വൈറലായി.

wedding-covid-2

English Summary : Bride tests positive for coronavirus 3 days before wedding, undeterred gets married in safe ceremony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com