ADVERTISEMENT

കർഷക സമരത്തിന് പിന്തുണ അറിയിച്ച് വിവാഹവേദിയിലേക്ക് ട്രാക്ടറിൽ സഞ്ചരിച്ച് വരൻ. ഹരിയാനയിലെ കർണാൽ സ്വദേശിയായ സുമിത് ആണ് ആഡംബര വാഹനം ഒഴിവാക്കി ട്രാക്ടർ തിരഞ്ഞെടുത്തത്.

ഇപ്പോൾ പട്ടണത്തിലാണ് താമസമെങ്കിലും ഗ്രാമത്തിൽനിന്നു വന്നവരാണ് തങ്ങളെന്നും കാർഷിക മേഖലയിലാണ് വേരുകളുള്ളതെന്നും അതുകൊണ്ടാണ് ഇത്തരമൊരു മാർഗത്തിലൂടെ കർഷകർക്ക് പിന്തുണ അറിയിക്കുന്നതെന്ന് സുമിത് വാര്‍ത്ത ഏ‍ജൻസിയായ എഎൻഐയോട് പറഞ്ഞു. 

വളരെ ലളിതമായാണ് സുമിത് വിവാഹം നടത്തിയത്. ഇതിലൂടെ പണം മിച്ചം പിടിച്ച് കർഷകർക്ക് നൽകാനാണ് തീരുമാനം. വിവാഹശേഷം ഭാര്യയുമൊത്ത് ഡൽഹിയില്‍ പോയി കർഷക സമരത്തിന് പിന്തുണ അറിയിക്കുമെന്നും ഇയാൾ‌ വ്യക്തമാക്കി. 

മൂന്നു കാർഷിക നിയമഭേദഗതികൾക്കെതിരെയുള്ള കർഷക പ്രക്ഷോഭം ഡൽഹിയിൽ തുടരുകയാണ്.

English Summary : Groom in Karnal leaves his luxury car behind & rides a tractor to his wedding venue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com