‘എന്റേതായതിന് നന്ദി ലക്ഷ്മി’ ; വിവാഹവിശേഷം പങ്കുവച്ച് നടൻ രാഹുൽ രവി

HIGHLIGHTS
  • പൊന്നമ്പിളി എന്ന സീരിയലിലൂടെയാണ് പ്രേക്ഷക പ്രീതി നേടുന്നത്
serial-actor-rahul-ravi-pre-wedding-photos
SHARE

വിവാഹവാർത്ത പങ്കുവച്ച് പ്രശസ്ത സീരിയൽ താരം രാഹുൽ രവി. ലക്ഷ്മി എസ്.നായർ ആണ് വധു. പ്രീവെഡ്ഡിങ് ചിത്രങ്ങൾക്കൊപ്പം ഹൃദ്യമായ ഒരു കുറിപ്പ് പങ്കുവച്ചാണ് രാഹുൽ വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്. വിവാഹദിവസത്തിനായി കാത്തിരിക്കുകയാണെന്ന് താരം കുറിപ്പിൽ പറയുന്നു. 

rahul-ravi-2

‘‘അവളെ ആദ്യമായി കണ്ടുമുട്ടിയ ആദ്യ ദിവസം മറ്റൊരു സാധാരണ ദിവസം മാത്രമായിരുന്നു. എന്നാൽ പിന്നീട് അത് മികച്ചതായി. ഓരോ ദിവസം പിന്നിടുമ്പോഴും അത് കൂടുതൽ മികച്ചും പ്രത്യേകതയുള്ളതുമായി മാറി. അവളുടെ ചിരിയും സംസാരവും എന്റെ ദിവസങ്ങള്‍ മാത്രമല്ല പിന്നീടങ്ങോട്ടുള്ള ജീവിതം തന്നെ മികച്ചതാക്കി. അവൾ വെറുമൊരു പെൺകുട്ടിയല്ല എന്റെ ജീവിതം തന്നെയാണെന്ന് അങ്ങനെ ഞാൻ തിരിച്ചറിഞ്ഞു. എന്റെ ജീവിതം തിളക്കമുള്ളതാക്കിയതിനും എന്റേതായതിനും നന്ദി ലക്ഷ്മി. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നമ്മുടെ വിവാഹദിവസത്തിനായി കാത്തിരിക്കുന്നു.’’ – രാഹുൽ കുറിച്ചു. 

rahul-ravi-3

മഴവിൽ മനോരയിലെ പൊന്നമ്പിളി എന്ന സീരിയലിലൂടെയാണ് രാഹുൽ രവി കുടുംബപ്രേക്ഷകരുടെ പ്രിയതാരമായി മാറുന്നത്. പിന്നീട് തമിഴ് സീരിയലിലും ശ്രദ്ധേയ സാന്നിധ്യമായി. മോഡലിങ് രംഗത്തുനിന്ന് അഭിയരംഗത്തേക്ക് എത്തിയ താരം അവതാരകനായും തിളങ്ങി.   

English Summary : Actor Rahul Ravi to get hitched soon

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA