അവതാരകയും നടിയുമായ എലീന പടിക്കൽ വിവാഹിതയാകുന്നു. കോഴിക്കോട് സ്വദേശി രോഹിത് പി.നായർ ആണ് വരൻ. ആറു വർഷമായി ഇരുവരും പ്രണയത്തിലാണ്. രോഹിത് എൻജിനീയറാണ്.
വീട്ടുകാരുടെ സമ്മതത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ഇരുവരും. രണ്ടു മതത്തിൽ നിന്നുള്ളവരായതിനാൽ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നതായി എലീന ഒരു ചാനൽ ഷോയ്ക്കിടെ വെളിപ്പെടുത്തിയിരുന്നു. രോഹിത് ഇപ്പോൾ ബിസിനസ് ചെയ്യുകയാണെന്നതും എതിര്‍പ്പിന് കാരണമായി. ഇത് ജീവിതത്തിൽ സമ്മർദത്തിന് കാരണമാകും എന്നായിരുന്നു വീട്ടുകാരുടെ നിലപാട്.
വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ വിവാഹിതയാകൂ എന്നു തീരുമാനിച്ചിരുന്നതായും എലീന ഒരു റിയാലറ്റി ഷോയിൽ മത്സരാർഥിയായി എത്തിയപ്പോൾ പറഞ്ഞിരുന്നു. ആ കാത്തിരിപ്പിനാണ് അവസാനമാകുന്നത്.
English Summary : Big Boss star Elena Padikkal is getting married