ഇങ്ങനെയും വിവാഹവാർഷികം ആഘോഷിക്കാം; ഹൃദയംതൊട്ട് വിഡിയോ

HIGHLIGHTS
  • ഇവരുടെ ജീവിതയാത്രയിലെ പ്രധാന നിമിഷങ്ങളാണ് വിഡിയോയിൽ
couple-life-journey-video-on-wedding-anniversary-goes-viral
SHARE

വ്യത്യസ്തമായ ഒരു വിവാഹവാർഷിക ആഘോഷം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. വിവാഹവും മക്കളുടെ ജനനവും ഉൾപ്പടെയുള്ള ജീവിതയാത്രയിലെ പ്രധാന നിമിഷങ്ങളെ കോർത്തിണക്കിയാണ് ഹൃദ്യമായ ഈ വിഡിയോ ഒരുക്കിയത്. വിവാഹവാർഷികം ആഘോഷിക്കുന്ന ദമ്പതികൾ വർഷങ്ങൾ അടയാളപ്പെടുത്തി നടന്നു നീങ്ങുമ്പോൾ മക്കളും മരുമക്കളും പേരക്കുട്ടികളും ഉള്‍പ്പെടെ ഒപ്പം ചേർന്ന് കുടുംബം പൂർണമാകുന്നതാണ് വിഡിയോയിലുള്ളത്.

ഭർത്താവിന്റെയും ഭാര്യയുടെയും ജന്മവർഷങ്ങളായ 1953ൽ നിന്നും 1959ൽ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. 1976ൽ ഇവർ വിവാഹിതരായി. ഇവർക്ക് രണ്ട് പെൺമക്കളും ഒരു ആൺകുട്ടിയും ജനിച്ചു. 2000ലാണ് ഈ കുടുംബം വീട് സ്വന്തമാക്കുന്നത്. പിന്നീടുള്ള വർഷങ്ങളിൽ മൂന്നു മക്കളുടെ വിവാഹം. അഞ്ച് പേരക്കുട്ടികള്‍ കൂടിച്ചേര്‍ന്നതോടെ കുടുംബം പൂർണമാകുന്നു. 

ഈ കുടുംബത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ‘ആരോ അവരുടെ വിവാഹ വാർഷികം ഇതുപോലെ ആഘോഷിച്ചു’ എന്ന തലക്കെട്ടോടെ ട്വീറ്റ് ചെയ്യപ്പെട്ട വിഡിയോ സോഷ്യൽ ലോകം ഏറ്റെടുക്കുകയായിരുന്നു. ഇത്രയും ക്രിയാത്മകമായി വിവാഹവാർഷികം ആഘോഷിക്കാൻ സാധിക്കുമെന്ന് ഇപ്പോഴാണ് മനസ്സിലായതെന്നാണ് സോഷ്യല്‍ ലോകം പറയുന്നത്. ഇവർക്ക് ആശംസകൾ അറിയിച്ചും നിരവധി കമന്റുകളുണ്ട്. 

English Summary : Couple celebrates wedding anniversary in a unique way, Watch heart touching video

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA