മൃദുല വിജയ് - യുവകൃഷ്ണ വിവാഹനിശ്ചയം ; വിഡിയോ
Mail This Article
സീരിയിൽ താരങ്ങളായ മൃദുല വിജയ്യുടെയും യുവകൃഷ്ണയുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഡിസംബർ 23ന് തിരുവനന്തപുരത്തുവെച്ചായിരുന്നു ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ഏതാനും ദിവസങ്ങൾ മുമ്പാണ് ഇവരുടെ വിവാഹ വാർത്ത പുറത്തു വന്നത്. പ്രണയ വിവാഹമല്ലെന്നും പൊതു സുഹൃത്തായ നടി രേഖ സതീഷ് വഴിയാണ് ആലോചന വന്നതെന്നും മൃദുല വ്യക്തമാക്കിയിരുന്നു. തുടർന്ന് വീട്ടുകാർ തമ്മിൽ സംസാരിക്കുകയും ജാതകം ചേർന്നതോടെ ബന്ധവുമായി മുന്നോട്ടു പോകാൻ തീരുമാനിക്കുകയുമായിരുന്നു.
2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’ യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. നര്‍ത്തകിയായും തിളങ്ങി. വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാർ. ഏക സഹോദരി പാർവതി.
മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ പ്രേക്ഷക പ്രീതി നേടുന്നത്. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയും ചേച്ചിമാർ. വിവാഹം അടുത്ത വർഷം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
English Summary : Mridula Vijai - Yuvakrishna Engagement video