യുവയുടെ ‘കൃഷ്ണതുളസി’; വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് മൃദുല വിജയ്

HIGHLIGHTS
  • ഡിസംബർ 23ന് തിരുവനന്തപുരത്ത്‌വച്ചായിരുന്നു വിവാഹനിശ്ചയം
mridhula-yuva-engagement-photos-3
SHARE

വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് സീരിയിൽ താരങ്ങളായ മൃദുല വിജയ്‌യും യുവകൃഷ്ണയും. ഡിസംബർ 23ന് തിരുവനന്തപുരത്ത്‌വെച്ചായിരുന്നു ഇവരുടെ വിവാഹനിശ്ചയം. 

mridhula-yuva-engagement-photos-1

ട്രഡീഷനൽ സ്റ്റൈലിലുള്ള സ്കർട്ടും ടോപ്പുമായിരുന്നു മൃദുലയുടെ വേഷം. ക്രീം–ബ്ലൂ നിറങ്ങളുടെ കോംമ്പിനേഷനിലായിരുന്നു ഇത്. ഹെവി ചോക്കറും നെറ്റിച്ചുട്ടിയും വളകളും ആക്സസറൈസ് ചെയ്തിരുന്നു. കസവു മുണ്ടും സ്റ്റൈലിഷ് കുര്‍ത്തയുമാണ് യുവ ധരിച്ചത്.  

പ്രണയ വിവാഹമല്ലെന്നും പൊതു സുഹൃത്തായ നടി രേഖ സതീഷ് വഴിയാണ് ആലോചന വന്നതെന്നും മൃദുല നേരത്തെ വ്യക്തമാക്കിയിരുന്നു. ജാതകം ചേർന്നതോടെ വീട്ടുകാർ ബന്ധവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു. 

2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’ യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. നര്‍ത്തകിയായും തിളങ്ങി. വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാർ. ഏക സഹോദരി പാർവതി. 

മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ പ്രേക്ഷക പ്രീതി നേടുന്നത്. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയും ചേച്ചിമാർ.

വിവാഹം അടുത്ത വർഷം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA