നടൻ രാഹുൽ രവി വിവാഹിതനായി; വധു ലക്ഷ്മി എസ്. നായർ ; വിഡിയോ

serial-actor-rahul-ravi-wedding-video
Image Credits : Indian Cinema Gallery / Instagram
SHARE

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം രാഹുൽ രവി വിവാഹിതനായി. ലക്ഷ്മി എസ് നായർ ആണ് വധു. ഡിസംബർ 27ന് പെരുമ്പാവൂരിൽവെച്ചായിരുന്നു ചടങ്ങുകൾ.

ലക്ഷ്മി എംബിഎ പൂർത്തിയാക്കിയിട്ടുണ്ട്. കുറച്ചു നാളായി പ്രണയത്തിലായിരുന്നു. വിവാഹശേഷം ചെന്നൈയിലേക്ക് താമസം മാറാനാണ് തീരുമാനമെന്നും രാഹുൽ രവി മാധ്യമങ്ങളോട് പറഞ്ഞു. 

നേരത്തെ വിവാഹവിശേഷം പങ്കുവച്ച് രാഹുൽ ഇൻസ്റ്റഗ്രാം ലൈവിൽ എത്തിയിരുന്നു. വിവാഹ ജീവിതത്തിന് പ്രേക്ഷകരുടെ പ്രാർഥനയും അനുഗ്രഹവും അഭ്യർഥിക്കുകയും ചെയ്തു.   

ഡിസംബർ 15ന് ലക്ഷ്മിയ്ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചാണ് രാഹുൽ വിവാഹക്കാര്യം വെളിപ്പെടുത്തുന്നത്. ലക്ഷ്മിയെ ആദ്യമായി കണ്ടുമുട്ടിയതും ജീവിതം തിളക്കമുള്ളതാക്കിയതിന് നന്ദി പറഞ്ഞുമുള്ള ഹൃദ്യമായ ഒരു കുറിപ്പും അതോടൊപ്പം പങ്കുവച്ചിരുന്നു. 

മഴവിൽ മനോരമയിലെ പൊന്നമ്പിളി എന്ന സീരിയലിലൂടെയാണ് രാഹുൽ രവി കുടുംബപ്രേക്ഷകരുടെ പ്രിയതാരമായി മാറുന്നത്. പിന്നീട് തമിഴ് സീരിയലിലും ശ്രദ്ധേയ സാന്നിധ്യമായി. മോഡലിങ് രംഗത്തുനിന്ന് അഭിയരംഗത്തേക്ക് എത്തിയ താരം അവതാരകനായും തിളങ്ങി.  

English Summary : Actor Rahul Ravi wedding video

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA