ആലിയ–രൺബീർ വിവാഹനിശ്ചയം ഇന്നോ ? വ്യക്തമാക്കി രൺധീർ കപൂർ

ranbir-kapoor-and-alia-bhatt-engagment-news-refuted-by-uncle-randir-kapoor
SHARE

രൺബീർ കപൂറിന്റെയും ആലിയ ബട്ടിന്റെയും വിവാഹനിശ്ചയ വാർത്തകൾ തള്ളി കുടുംബം. ജയ്പൂർ വിമാനത്താവളത്തിൽ ഇവരെ കുടുംബസമേതം കണ്ടതോടെയാണ് വിവാഹനിശ്ചയമാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചത്. എന്നാൽ ഈ റിപ്പോര്‍ട്ട് തെറ്റാണെന്ന് രൺബീർ കപൂറിന്റെ അമ്മാവൻ രൺധീർ കപൂർ വ്യക്തമാക്കി. അവധിക്കാലം ആഘോഷിക്കാനാണ് അവർ രാജസ്ഥാനിലേക്ക് പോയത്.  മറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് രൺധീർ കപൂർ ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. 

കോവിഡ് കാരണമാണ് വിവാഹം നീണ്ടു പോയതെന്ന് ഏതാനും ദിവസം മുമ്പ് രൺബീര്‍ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോഴത്തെ ഇവരുടെ യാത്ര വിവാഹനിശ്ചയത്തിന്റെ ഭാഗമാണ് എന്ന രീതിയിലുള്ള അഭ്യൂഹങ്ങൾക്ക് കാരണമായത്. പുതുവത്സര ആഘോഷങ്ങൾക്ക് ശേഷമായിരിക്കും ആലിയയും രൺബീറും മുംബൈയിലേക്ക് തിരിച്ചെത്തുക.

2017 ൽ ആണ് ആലിയയും രണ്‍ബീറും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഉണ്ടാകുന്നത്. 2018 മേയിൽ ബോളിവുഡ് നടി സോനം കപൂറിന്റെ വിവാഹത്തിന് ഒന്നിച്ച് പങ്കെടുത്ത് ഇരുവരും ഇക്കാര്യത്തിന് സ്ഥിരീകരണം നൽകി. പിന്നീട് പലപ്പോഴായി പൊതുവേദികളിൽ ഇരുവരും ഒന്നിച്ചെത്തി. ആലിയയുമായുള്ള ബന്ധത്തെക്കുറിച്ച് രൺബീർ ചില അഭിമുഖങ്ങളിൽ തുറന്നു പറയുകയും ചെയ്തു. 

ഇവർ വൈകാതെ വിവാഹിതരാകും എന്ന തരത്തിൽ പലപ്പോഴായി വാർത്തകൾ പ്രചരിച്ചിരുന്നു. അതിന്റെ തുടർച്ച മാത്രമാണ് ഈ വിവാഹനിശ്ചയ വാർത്തയും. എങ്കിലും 2021 ൽ ഇരുവരും വിവാഹിതരാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും ബോളിവുഡും.

English Summary : Ranbir and Alia are not getting engaged today, confirms Randhir Kapoor

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA