സീരിയൽ താരം ശ്രീലയ വിവാഹിതയായി. റോബിൻ ആണ് വരൻ. കൊച്ചിയിലെ ബോൾഗാട്ടി പാലസിലായിരുന്നു വിവാഹസത്കാരം.
വിവാഹസത്കാരത്തിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. സിനിമ–സീരിയൽ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ശ്രീലയയുടെ രണ്ടാം വിവാഹമാണിത്. കുവൈത്തില്‍ എൻജിനീയർ ആയ നിവിൽ ചാക്കോയാണ് ശ്രീലയയെ ആദ്യം വിവാഹം ചെയ്തത്. 2017ൽ ആയിരുന്നു ഇത്. പിന്നീട് ഇവർ വേർപിരിഞ്ഞു.
നടി ലിസി ജോസിന്റെ മകളും നടി ശുത്രി ലക്ഷ്മിയുടെ സഹോദരിയുമാണ് ശ്രീലയ. മഴവിൽ മനോരയിലെ ഭാഗ്യദേവത എന്ന സീരിയലിലൂടെയാണ് ശ്രീലയ ശ്രദ്ധ നേടുന്നത്. കുട്ടിമണി എന്ന കഥാപാത്രം നിരവധി അഭിനന്ദനങ്ങൾ നേടിക്കൊടുത്തു.
English Summary : Actress Sreelaya Jose got married ; Video