പല ഡിസൈനിലും നീളത്തിലുമുളള വെയ്ലുകൾ കണ്ടിട്ടുണ്ടാകും. പക്ഷേ ഇതുപോലൊന്ന് എന്തായലും ആദ്യമായിരിക്കും. കാരണം 100 അടിയാണ് മിലന് ഡിസൈൻസ് കൊച്ചി തയാറാക്കിയ ഈ വെയ്ലിന്റെ നീളം. മിലൻ ഡിസൈന്‍സ് കൊച്ചി സിഇഒ ഷെർളി റെജിമോന്റെ മകൻ കെവിന്റെ വധു സിബിയക്കു വേണ്ടിയാണിത് ഒരുക്കിയത്.
റോയൽ ട്രംപെറ്റ് ഗൗണും 100 അടി നീളത്തിലുളള പാനൽഡ് വെയ്ലുമാണ് വധുവിന്റെ വേഷം. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നീളമേറിയ വെയ്ലാണ് ഇതെന്നു മിലൻ ഡിസൈൻസ് അവകാശപ്പെടുന്നു.
ശുദ്ധവും കനം കുറഞ്ഞതും മൃദുവുമായി ടൂള്‍ നെറ്റ് ആണ് വെയ്ലിന് ഉപയോഗിച്ചിരിക്കുന്നത്. പട്ടു നൂൽ ഉപയോഗിച്ചുള്ള ഫ്ലോറൽ ഡിസൈൻ വെയ്ലിനെ മനോഹഹരമാക്കുന്നു. വധുവിന്റെയും വരന്റെയും പേരിലെ ആദ്യത്തെ ഇംഗ്ലിഷ് അക്ഷരങ്ങൾ (KS) ലോഗോയായി വെയ്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സീക്വിൻസും കല്ലുകളുമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
പേസ്റ്റൽ തീഡ്രി പൂക്കൾ, മുത്തുകൾ, സീക്വിൻസ്, സ്വരോവ്സ്കി സ്റ്റോൺസ് എന്നിവ ചേർത്താണ് ഗൗണിന് രാജകീയ പ്രൗഢി നൽകിയിരിക്കുന്നത്. ആറു മാസം ഈ വസ്ത്രം തയാറാക്കിയത്.