ADVERTISEMENT

വിവാഹസമ്മാനമായി പണം നൽകാൻ ക്ഷണക്കത്തിൽ ക്യൂആർ കോഡ് ഉൾപ്പെടുത്തി തമിഴ്നാട്ടിലെ മധുരയിലുള്ള ഒരു കുടുബം‌. കോവിഡ് കാലത്ത് സമ്മാനം നേരിട്ട് കൈമാറുന്നതിന്റെ ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഈ മാർഗം സ്വീകരിച്ചത്. ജനുവരി 17 ഞായറാഴ്ച നടന്ന ശിവശങ്കരിയുടെയും ശരവണന്റെയും വിവാഹം ഇങ്ങനെ വാർത്തകളിൽ ഇടം നേടി. 

പണം കവറിലാക്കി നൽകുന്നതിനു പകരം ക്യൂആർ കോഡ് സ്കാൻ ചെയ്ത് യുപിഐ സംവിധാനം വഴി പണം അയ്ക്കാനുള്ള അവസരമാണ് ഒരുക്കിയത്. ബെംഗളൂരുവിൽ‌ പ്രോഗ്രാം അനലിസ്റ്റായി ജോലി ചെയ്യുന്ന വധുവാണ് ഇത്തരമൊരു ആശയത്തിനു പിന്നിൽ. 

30 പേർ ഈ ക്യൂ ആർ കോഡ് സംവിധാനം ഉപയോഗിച്ച് പണം സമ്മാനിച്ചെന്നും ഇത്തരമൊരു രീതി കുടുംബത്തിൽ ആദ്യമായാണെന്നും വധുവന്റെ അമ്മ ടി.ജെ ജയന്തി പറഞ്ഞു. വിവാഹത്തിൽ പങ്കെടുക്കാനാവാത്ത ബന്ധുക്കൾക്കും സമ്മാനം നൽകാൻ ഈ രീതി സഹായകരമായി.  

വിവാഹമേഖലയിൽ നിരവധി പരീക്ഷണങ്ങൾ കോവിഡ് കാലത്ത് നടന്നു. അക്കൂട്ടത്തിൽ പുതിയതാണ് ക്യൂ ആർ കോഡ് വിവാഹക്ഷണക്കത്ത്. 

English Summary : Couple Sends Wedding Cards With QR Code For Guests To Transfer Money

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com