ADVERTISEMENT

പുതുതലമുറയുടെ പ്രണയാർദ്രമായ വിവാഹ വിഡിയോകൾ കാണുമ്പോൾ ഇതുപോലൊന്ന് വേണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ ? കൊല്ലം സ്വദേശികളായ അരുൺജിത്ത് മാധവനും ഭാര്യ ധന്യയും അങ്ങനെ ആഗ്രഹിച്ചിട്ടുണ്ട്. മണാലിയിൽ പ്രണയാർദ്രമായ ഒരു വിഡിയോ ചിത്രീകരിച്ച് വിവാഹജീവിതത്തിന്റെ 17ാം വാർഷികത്തിൽ അവർ ആ ആഗ്രഹം സാധിക്കുകയും ചെയ്തു. 

വീട്ടുകാരുടെ സമ്മതത്തോടെയല്ലാതെ നടന്ന പ്രണയവിവാഹമായിരുന്നു ഇവരുടേത്. അന്ന് വിഡിയോ ഷൂട്ടൊന്നും നടന്നില്ല. ഇക്കാലഘട്ടത്തിലെ വിവാഹവിഡിയോകൾ കാണുമ്പോൾ ഇതുപോലെ ഒന്ന് ചിത്രീകരിക്കാനായില്ലല്ലോ എന്ന നഷ്ടബോധവും. ഇതാണ് മണാലിയിൽ അതിമനോഹരമായ ഒരു വിഡിയോ ചിത്രീകരിക്കാൻ അരുണ്‍ജിത്തിനും ധന്യയ്ക്കും പ്രചോദനമായത്. 

ഈ ആഗ്രഹവുമായി അരുൺജിത്ത് Le'Wedd ഫൊട്ടോഗ്രഫി ടീമിലെ റിജാസ് റഹ്മാനെ സമീപിച്ചു. തുടർന്ന് മണാലി ലൊക്കേഷനായി തീരുമാനിച്ചു. ഒരാഴ്ച മണാലിയിൽ താമസിച്ചാണ് വിഡിയോ ചിത്രീകരിച്ചത്. ദമ്പതികളുടെ‌ ആഗ്രഹം പോലെ ‘കാട്രേ ഇളം കാട്രേ’ എന്ന തമിഴ് ഗാനമാണ് വിഡിയോയിൽ ഉപയോഗിച്ചത്. മണാലിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം ചിത്രീകരണം നടത്തി. –25 ഡിഗ്രി സെൽഷ്യസ് കാലാവസ്ഥയിലെ ചിത്രീകരണം കഠിനമായിരുന്നു. എങ്കിലും ജീവിതകാലം മുഴുവൻ ഓർത്തുവയ്ക്കാൻ ഒരു വിഡിയോ കിട്ടിയതിന്റെ സന്തോഷത്തിലാണ് അരുണ്‍ജിത്തും ധന്യയും.

വിവാഹം കഴിഞ്ഞ് ഇത്ര വർഷം പിന്നിട്ട് ദമ്പതിമാരെവെച്ച് ആദ്യമായാണ് ഇങ്ങനെയൊരു വിഡിയോ ചെയ്യുന്നത്. മനസ്സിൽ ആഗ്രഹമുണ്ടായിട്ടും മറ്റുള്ളവർ എന്തു പറയും എന്നു ചിന്തിച്ച് മാറി നിൽക്കുകയാണ് മിക്കവരും ചെയ്യുക. അവർക്കൊരു പ്രചോദനമാകാൻ അരുൺജിത്തിനും ധന്യയ്ക്കും സാധിക്കുമെന്ന് Le'Wedd ടീമിന്റെ റിജാസ് റഹ്മാൻ പറഞ്ഞു. 

Englsih Summary : 17th Wedding Anniversary Video Shoot at Manali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com