കൊച്ചിയിലെ താടിക്കാരന്റെ മാസ് വെഡ്ഡിങ് ഷൂട്ട് വൈറൽ; ചിത്രങ്ങള്‍

HIGHLIGHTS
  • 8 വർഷത്തോളമായി സൂരജ് താടി വളർത്തുന്നുണ്ട്
model-suraj-wedding-shoot-goes-viral
SHARE

നീളൻ താടിയിലൂടെ ശ്രദ്ധേയനായ മോഡൽ സൂരജിന്റെ വെഡ്ഡിങ് ഷൂട്ട് വൈറൽ. മില്ലിൽ ചിത്രീകരിച്ച സേവ് ദ് ഡേറ്റും ജിമ്മിൽ ചിത്രീകരിച്ച വെഡ്ഡിങ് ഷൂട്ടുമാണ് സോഷ്യല്‍ ലോകത്തിന്റെ ഇഷ്ടം നേടുന്നത്. 

save-the-date2

സൂരജിന്റെ നീളൻ താടിയും വധു വീണയുടെ കലിപ്പും ചേർന്നു മാസാണ് സേവ് ദ് ഡേറ്റ്. ഡെനിം ആണ് ഇരുവരുടെയും കോസ്റ്റ്യൂം.  എറണാകുളം തമ്മനത്തുള്ള ഒരു മില്ലിലാണ് ഇതു ഷൂട്ട് ചെയ്തത്. 

save-the-date4

ആദ്യം കായൽത്തീരത്ത് നടത്താന്‍ പദ്ധതിയിട്ട വെഡ്ഡിങ് ഷൂട്ട് പിന്നീട് സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു ജിമ്മിലേയ്ക്ക് മാറ്റുകയായിരുന്നു. വ്യായാമം ചെയ്തുള്ള പവർഫുൾ പോസുകളാണു വെഡ്ഡിങ് ഷൂട്ടിന്റെ ഹൈലൈറ്റ്. വെഡ്ഡിങ് ഫൊട്ടോഗ്രഫിയിലൂടെ ശ്രദ്ധേയരായ ആത്രേയ വെഡ്ഡിങ് സ്റ്റോറീസ് ആണ് ഈ ഷൂട്ട് ഒരുക്കിയത്.

save-the-date1

8 വർഷത്തോളമായി സൂരജ് താടി വളർത്തുന്നുണ്ട്. മികച്ച താടിക്കാരെ കണ്ടെത്താൻ നടത്തിയ 2020 ലെ ബിയേഡ് കോംപറ്റീഷനിലും 2018ലെ  ‘താടി മാമാങ്കത്തിലും സൂരജ് ആണ് ജേതാവായത്. ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ കേരള ബിയേഡ് ക്ലബ് എന്ന സംഘടനയിലെ അംഗമാണ്.

save-the-date

English Summary : Model Suraj's wedding shoot goes viral

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA