ADVERTISEMENT

സേവ് ദ് ഡേറ്റ് വ്യത്യസ്തമാക്കാനുള്ള നെട്ടോട്ടത്തിലാണു ഫൊട്ടോഗ്രഫർമാർ‌. ചിത്രങ്ങൾ കാണുമ്പോൾ ആരുമൊന്നു നോക്കണം. ഇതുവരെ കാണാത്ത എന്തെങ്കിലുമൊന്ന് അതിൽ ഉണ്ടെങ്കിലേ അതു നടക്കൂ. ആ അന്വേഷണമിപ്പോൾ ശുചീകരണ തൊഴിലാളികളിൽ‌ എത്തി നിൽക്കുകയാണ്. മുളങ്കുന്ന് സ്വദേശികളായ കിരണും ജോസ്മിയുമാണു സേവ് ദ് ഡേറ്റിനായി മുണ്ടക്കയം നഗരസഭയിലെ ശുചീകരണ തൊഴിലാളികളായത്. നഗരം വൃത്തിയാക്കുന്നതിനിടയിൽ പ്രണയം പങ്കുവയ്ക്കുന്ന ഇവരുടെ സേവ ദ് ഡേറ്റ് സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.

save-the-date-2

ആത്രേയ ഫൊട്ടോഗ്രഫിയുടെ ജിബന്‍ ജോയ് ആണ് ഈ ആശയത്തിനു പിന്നിൽ. ശുചീകരണ തൊഴിലാളികള്‍ക്കിടയിലെ പ്രണയം എന്ന ആശയം സേവ് ദ് ഡേറ്റിനായി പലരുമായി പങ്കുവച്ചിരുന്നെങ്കിലും ആരും സമ്മതം മൂളിയില്ല. എന്നാൽ ജിബിന്റെ സുഹൃത്തായ കിരണിനോട് ഈ ആശയം പറഞ്ഞപ്പോൾ ആദ്യം എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് സമ്മതിച്ചു.

save-the-date-3

ഷൂട്ടിന്റെ കാര്യവുമായി നഗരസഭയിലെ ജീവനക്കാരെ സമീപിച്ചപ്പോൾ പൂര്‍ണ പിന്തുണയാണ് ലഭിച്ചത്. അതോടെ ഷൂട്ട് സുഖകരമായി പൂർത്തിയാക്കാനായി. ‘‘ഒരു ആറര സമയത്ത് ബസ് സ്റ്റാൻഡിലും പരിസരത്തുമൊക്കെ ആയാണ് ഷൂട്ട് നടത്തിയത്. ആദ്യം രണ്ടാൾക്കും ചെറിയൊരു ചമ്മൽ ഉണ്ടായിരുന്നു. പിന്നെ പെട്ടെന്ന് സെറ്റായി. ശുചീകരണ ജോലി ചെയ്യുന്ന ചേട്ടൻമാരും ചേച്ചിമാരും അവരുടെ കോട്ടും മറ്റും നൽകി ഒപ്പം നിന്നു. അങ്ങനെ നല്ല സഹകരണം അവരിൽനിന്നു ലഭിച്ചതോടെ എല്ലാം ഭംഗിയായി’’ – ജിബിൻ പറഞ്ഞു. 

save-the-date-5

കിരൺ ഒരു സ്വകാര്യ ലാബിൽ പബ്ലിക് റിലേഷൻ ഓഫിസറാണ്. ജോസ്മി അധ്യാപികയും. ഏപ്രില്‍ 12ന് ആണ് ഇവരുടെ വിവാഹം. 

save-the-date-4
save-the-date-6

English Summary : Viral Save the Date - Love story of Muncipal Cleaning Workers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com