കാഞ്ചീപുരം സാരി, ബ്ലൗസിൽ മയിലഴക് ; നവവധുവായി ദുർഗ ഒരുങ്ങിയതിങ്ങനെ

actress-durga-krishna-wedding-dress-details
SHARE

ചുവപ്പ് കാഞ്ചീപുരം സാരിയിൽ നവവധുവായി നടി ദുർഗ കൃഷ്ണ. പാരമ്പര്യത്തനിമയുള്ള ആഭരണങ്ങൾ കൂടി ചേർന്നതോടെ നവവധുവായി താരം തിളങ്ങി. പാരിസ് ഡീ ബുട്ടീക് ആണ് ദുർഗയുടെ വിവാഹവസ്ത്രം ഡിസൈൻ ചെയ്തത്.

durga-krishna-2

ചുവപ്പിൽ ഗോള്‍ഡൻ ഡിസൈനുകളുള്ള സാരിക്കൊപ്പം മനോഹരമായ എംബ്രോയ്ഡറി നിറഞ്ഞ ബ്ലൗസ് ആണ് പെയർ ചെയ്തത്. പ്ലീറ്റ്സും ബീഡ്സ് വർക്കുകളാൽ സമ്പന്നമായ ബോർഡറുമാണ് ബ്ലൗസിനെ സ്റ്റൈലിഷ് ആക്കുന്നത്. ട്രാൻസ്പരന്റ് ആയി ഒരുക്കിയ ബ്ലൗസിന്റെ പിൻവശത്തായി ഒരു മയിലിന്റെ രൂപം എംബ്രോയ്ഡറി ചെയ്തിട്ടുണ്ട്. ജന്മനക്ഷത്രം അടിസ്ഥാനമാക്കിയാണു മയിലിനെ രൂപം ഉൾപ്പെടുത്തിയത്.

durga-krishna-3

ഏപ്രിൽ 5ന് ഗുരുവായൂർ ക്ഷേത്രത്തിൽവച്ചായിരുന്നു ദുർഗയുടെ വിവാഹം. യുവ നിർമാതാവ് അർജുൻ രവീന്ദ്രനാണു വരൻ. നാലു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.  

English Summary : Actress Durga Krishna wedding dress details

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA