ADVERTISEMENT

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് പ്രകൃതി എന്ന അനുശ്രീ. അടുത്തിടെയാണ് താരം വിവാഹിതയായത്. ക്യാമറാമാൻ വിഷ്ണു സന്തോഷാണ് വരൻ. ദീർഘകാലത്തെ പ്രണയത്തെത്തുടർന്ന്, തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വച്ച്, അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായായിരുന്നു വിവാഹം. ‘എന്റെ മാതാവ്’ എന്ന പരമ്പരയുടെ ക്യാമറാമാനാണ് വിഷ്ണു സന്തോഷ്. ഇപ്പോഴിതാ, വിവാഹ വിശേഷങ്ങളെക്കുറിച്ച് പ്രകൃതി ‘വനിത ഓൺലൈനോട്’ മനസ്സ് തുറന്നു.

‘‘ഞാൻ വിഷ്ണുവിനെ പരിചയപ്പെട്ടിട്ട് അഞ്ച് വർഷത്തിൽ ഏറെയായി. ഞങ്ങള്‍ ആദ്യം കണ്ടതും പരിചയപ്പെട്ടതും ‘ചിന്താവിഷ്ടയായ സീത’ എന്ന പരമ്പരയുടെ ലൊക്കേഷനിൽ വച്ചാണ്. അതിനു മുൻപേ വിഷ്ണു എന്നെ കണ്ടിട്ടുണ്ട്. പക്ഷേ, ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ‘ചിന്താവിഷ്ടയായ സീത’യുടെ ലൊക്കേഷനിൽ വച്ചു തന്നെ വിഷ്ണു എന്നെ പ്രപ്പോസ് ചെയ്തെങ്കിലും ഞാൻ മറുപടി പറഞ്ഞില്ല. പിന്നീട് മൂന്നു വർഷം കഴിഞ്ഞ്, ‘അരയന്നങ്ങളുടെ വീട്’ എന്ന പരമ്പരയുടെ ലൊക്കേഷനിൽ വച്ച് വീണ്ടും കണ്ടു. അവിടെ വച്ചാണ് സുഹൃത്തുക്കളാകുന്നതും ആ സൗഹൃദം ഞങ്ങൾ പോലുമറിയാതെ പ്രണയത്തിലേക്ക് കടക്കുന്നതും. അടുത്തറിഞ്ഞപ്പോള്‍ ഒന്നിച്ചു ജീവിക്കാമെന്നു തീരുമാനിക്കുകയായിരുന്നു’’.– പ്രക‍‍ൃതി പറഞ്ഞു.

എതിർപ്പുകള്‍ കടന്ന്

എന്റെ വീട്ടില്‍ ഈ പ്രണയം തുടക്കം മുതലേ പ്രശ്നമായിരുന്നു. പ്രണയത്തിലായി എന്ന ഫീൽ തോന്നിത്തുടങ്ങി ഒരു മാസത്തിനകം ഞങ്ങൾ രണ്ടാളും വീട്ടിൽ പറഞ്ഞു. വിഷ്ണുവിന്റെ വീട്ടിൽ എതിർപ്പുകളൊന്നും ഉണ്ടായിരുന്നില്ല. എന്റെ വീട്ടിൽ കടുത്ത എതിർപ്പായിരുന്നു. വിഷ്ണു എന്റെ അമ്മയുമായി സംസാരിച്ചു. എന്നിട്ടും ശരിയായില്ല. അക്കാലത്ത് പലരും ഞങ്ങളുടെ പ്രണയത്തെക്കുറിച്ച് പറഞ്ഞത്, ‘ഇത് കുറച്ചു കാലത്തേക്കേ ഉണ്ടാകുള്ളൂ, ഈ വർക്ക് തീർന്നാല്‍ ഉടൻ പോകും’ എന്നൊക്കെയാണ്.

ഒരു വർഷം കാത്തിരിക്കാൻ എന്റെ വീട്ടിൽ നിന്നു പറഞ്ഞു. അപ്പോഴും വീട്ടിലെ പ്രതികരണം എതിർപ്പായിരുന്നു. അതിനിടെ മറ്റു വിവാഹ ആലോചനകളും സജീവമാക്കി. അപ്പോൾ, ‘വേറെ കല്യാണം കഴിക്കാൻ താൽപര്യമില്ല, വിഷ്ണുവിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചു’ എന്നു ഞാനും ഉറപ്പിച്ചു പറഞ്ഞു. അതോടെ വലിയ പ്രശ്നമായി. 

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം

English Summary : Malayalam Serial Actress Prakrithi on her marriage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com