ശ്രീശങ്കറിനും ശാഗിക്കും ന്യൂജെൻ വിവാഹം; സാക്ഷിയായി പതിനാലുകാരൻ മകൻ; വിഡിയോ

HIGHLIGHTS
  • കുറച്ചു വർഷമായി മനസിലിട്ടു നടന്ന ആഗ്രഹം ഒടുവിൽ ശങ്കറും ശാഗിയും നടപ്പാക്കി
  • പല ഗെറ്റപ്പിലും പല ഭാവത്തിലും ആ 'നവ'വധൂവരർ ആടിത്തിമിർത്തു
sreesankar-remarried-shagi-after-16-years
SHARE

20 വർഷം മുൻപ് പ്രണയിച്ചവർ, 16 വർഷം മുൻപ് വിവാഹിതരായവർ, പക്ഷേ ഇപ്പോൾ അവർക്ക് ഒരാഗ്രഹം; ഒന്നുകൂടെ കല്യാണം കഴിക്കണം. രണ്ടുപേരും ഒന്നായി ആലോചിച്ചു, ഒടുവിൽ തീരുമാനിച്ചു; വീണ്ടും വിവാഹിതരാകാൻ. അങ്ങനെ അവർ വീണ്ടും വിവാഹിതരായി, പക്ഷേ ആദ്യ വിവാഹവുമായി ഒരു വ്യത്യാസം ഉണ്ടായിരുന്നു. എല്ലാത്തിനും സാക്ഷിയായി ഒരു പതിനാലുകാരൻ ഉണ്ടായിരുന്നു; ശിവദം, അവരുടെ മകൻ!!

wedding-4

20 വർഷം മുൻപ് 2000ൽ ഫറൂക്ക് കോളജിലെ രസതന്ത്ര– ഉൗർജതന്ത്ര പഠനകാലത്തിനിടെ പരിചയപ്പെട്ട് പ്രണയിച്ച് 2005 ജനുവരി 16നു കൊട്ടിയം സ്വയംവര ഒാഡിറ്റോറിയത്തിൽ എസ്. ശ്രീശങ്കറും ശാഗിയും വിവാഹിതരായി. രണ്ടു കുടുംബത്തിലെയും ആദ്യ വിവാഹം ആയതിനാൽ അതിഗംഭീരമായ വിവാഹം. എല്ലാം കുടുംബാംഗങ്ങൾ ഒത്തു ചേർന്ന് മനോഹരമായി നടത്തി.

wedding-3

പക്ഷേ കാലം മാറിയപ്പോൾ അവർക്ക് ഒരാഗ്രഹം, തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള വസ്ത്രങ്ങൾ ധരിച്ച്, ഇഷ്ടമുള്ള ആഭരണം അണിഞ്ഞ്, ഇഷ്ടമുള്ള സ്ഥലത്തുവച്ച് തുളസിമാലയിട്ട് പുതു തലമുറകല്യാണം പോലെ ബീച്ചിലെ നൃത്തച്ചുവടുകളും പ്രൊമോ വിഡിയോയും ഒക്കെ ആയി ഒന്നു കൂടെ വിവാഹം കഴിക്കണം.  കഴിഞ്ഞ കുറച്ചു വർഷമായി മനസിലിട്ടു നടന്ന ആഗ്രഹം ഒടുവിൽ ശങ്കറും ശാഗിയും നടപ്പാക്കി. കുറേ കാലമായി ഇതിനു യോജിച്ച ഒരു ഫൊട്ടോഗ്രഫി– വിഡിയോഗ്രഫി ടീമിനായുള്ള അന്വേഷണത്തിലായിരുന്നു ഇവർ. ഒടുവിൽ ഒാൺലൈൻ വഴിയാണ് ഫൊട്ടോഗ്രഫർ ലക്ഷ്മികാന്തിന്റെ ബിസ്പോക് വെഡ്ഡിങ് ഫിലിംസ് എന്ന ഗ്രൂപ്പിനെ കണ്ടെത്തിയത്. അതിനു ശേഷം ലക്ഷ്മികാന്തിനെ വിളിച്ചു. ആദ്യം ഇക്കാര്യം പറഞ്ഞപ്പോൾ ലക്ഷ്മികാന്തിന് സംശയമായിരുന്നു എന്നത് ശങ്കർ ഒാർമിക്കുന്നു. ഇത് ഫേക്ക് ആണോ റിയലാണോ എന്നുള്ള ആശങ്ക!! പിന്നെ കാര്യങ്ങൾ വിശദമാക്കിയപ്പോൾ അവർ റെഡി. വർക്കല മജസ്റ്റിക് റിട്രീറ്റ് തന്നെ ലൊക്കേഷൻ എന്നതും ഉറപ്പിച്ചു. പിന്നെ എല്ലാം വേഗത്തിൽ ആയിരുന്നു. കഥയും തിരക്കഥയും റെഡിയായി, പുത്തൻ വസ്ത്രങ്ങളും ആഭരണങ്ങളും എന്നു വേണ്ട ഒരു പുത്തൻ വിവാഹത്തിനുവേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കി. പണ്ടു വേണമെന്ന് ആഗ്രഹിച്ചിട്ട് നടത്താൻ സാധിക്കാതെ പോയതെല്ലാം അവർ തയാറാക്കി, മനസുകൊണ്ടും ശരീരം കൊണ്ടും പുതുപ്പെണ്ണും പുതുമണവാളനുമായി ശങ്കറും ശാഗിയും മാറി!!

wedding-5

എല്ലാത്തിനും കൂട്ടായി കുടുംബത്തിലെ പുതു ജനറേഷനിലെ കുട്ടികൾ മാത്രം. മറ്റ് മുതിർന്നവരോ അടുത്ത കൂട്ടുകാരോ ഒന്നും അറിയാതെ ഒരു ട്രിപ്പാണ് എന്നു പറഞ്ഞ് അവർ മാർച്ച് 12നു വർക്കലയിലെത്തി. ഫൊട്ടോഗ്രഫർ എം.എസ് പ്രകാശും വിഡിയോഗ്രഫർ സിബിൻ ചന്ദ്രയും ഇവന്റ് കോഡിനേറ്റർ ആതിര ലക്ഷ്മികാന്തും രണ്ടു ദിവസം ഇവരുടെ സ്വപ്നങ്ങൾക്കൊപ്പം ആയിരുന്നു. മേക്കപ്പ് മുതൽ സന്തോഷത്തിന്റെ ഒാരോ നിമിഷങ്ങളും ഒപ്പിയെടുത്ത് അവർ ഒപ്പം നിന്നു. പല ഗെറ്റപ്പിലും പല ഭാവത്തിലും ആ ‘നവ’വധൂവരർ ആടിത്തിമിർത്തു. ഒപ്പം മകനും കൂട്ടുകാരെപോലെ ഒപ്പമുള്ള ബന്ധുക്കളും.

wedding-2

ഒാരോന്നോരോന്നായി തയാറായി കൊണ്ടിരിക്കുകയാണ്, സ്നേഹനിമിഷങ്ങൾ ചേർത്തുവച്ച ആൽബങ്ങൾ എത്തി, മനോഹര സ്വപ്നങ്ങളെ കോർത്തിണക്കിയ പ്രൊമോ വിഡിയോയും റെഡി. ഇനി ഒരുക്കങ്ങളുടെ മേക്കിങ് വിഡിയോ കൂടി റെഡിയായാൽ വീട്ടുകാരുടെയും കൂട്ടുകാരുടെയും മുൻപിൽ ആ രഹസ്യച്ചരട് അവർ പൊട്ടിക്കും. െഎടി ഫീൽഡിൽ വർക്കു ചെയ്യുന്ന ശങ്കറും ബാങ്കിൽ ജോലിചെയ്യുന്ന ശാഗിയും ചോയ്സ് സ്കൂളിലെ വിദ്യാർഥിയായ ശിവദവും ട്രിപ്പാണ് എന്നു പറഞ്ഞ് മുങ്ങിയത് എങ്ങോട്ടാണ് എന്നത്.

wedding-6

‘‘ഞങ്ങളുടെ അഭിപ്രായത്തിൽ എല്ലാവരും ഇങ്ങനെ ചെയ്യണം. 10, 15, 25 തുടങ്ങി നമ്മുടെ വിവാഹ വാർഷികത്തിൽ വെറുതെ ഒരു ട്രിപ്പ് പ്ലാൻ ചെയ്യാതെ ഇങ്ങനെ ആയാൽ പ്രണയാതുരമായ എത്ര മൊമന്റ്സ് ഉണ്ടാകും, മെക്കാനിക്കലാകുന്ന ഇൗ കാലത്ത് നമ്മെ തന്നെ റിജുവനേറ്റ് ചെയ്യാനുള്ള അവസരം,നമ്മൾ കൂടുതൽ ഇന്റിമേറ്റ് ആയി ഇടപെടുന്നു, വളരെ അടുത്ത് സംസാരിക്കുന്നു, നൃത്തം ചെയ്യുന്നു, പുതിയകാലത്തു നിന്നുകൊണ്ട് യൗവനത്തിലേയ്ക്ക് മടങ്ങുന്നു’’–ശാഗി

English Summary : Sreesankar remarried wife Shagi after 16 years of their wedding; Video

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA