ADVERTISEMENT

25–ാം വിവാഹ വാര്‍ഷികത്തിന് വീണ്ടും വിവാഹിതരായി ദമ്പതികള്‍. അതും 25 ന്റെ ചെറുപ്പത്തോടെ. കട്ടപ്പന സ്വദേശികളയ ശിവകുമാറിന്റെയും ജയയുടെയും കല്യാണ ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മക്കളുടെ ആഗ്രഹപ്രകാരമായിരുന്നു ഇവരുടെ വിവാഹം. ആ സന്തോഷം ജയ മനോരമ ന്യൂസ് ‍ഡോട് കോമിനോട് പങ്കുവയ്ക്കുന്നു.

‘മൂത്ത മകള്‍ അ‍ഞ്ജലിയുടെ ആഗ്രഹമാണ് എല്ലാത്തിനും കാരണം. എല്ലാം ഒരുക്കിയതും മകളാണ്. സമൂഹമാധ്യമങ്ങളിലെ പലതരം ചാലഞ്ചുകളില്‍ ഞങ്ങള്‍ പങ്കാളികളാകാറുണ്ട്. അങ്ങനെയൊരു ചാലഞ്ചായിരുന്നു കല്യാണ വേഷം വീണ്ടും ധരിച്ച് ഫോട്ടോ എടുക്കുന്നത്. മകള്‍ അതിനായി ഞങ്ങളെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. അതിനൊരു കാരണമുണ്ട്. ഞാനും ഭര്‍ത്താവും 1996 ല്‍ റജിസ്ററര്‍ വിവാഹം ചെയ്ത് ഒരുമിച്ചു ജീവിച്ചുതുടങ്ങിയവരാണ്. എന്റെ വീട്ടുകാരുടെ എതിര്‍പ്പ് കാരണമായിരുന്നു വിവാഹം അങ്ങനെ നടത്തിയത്. അതുകൊണ്ടുതന്നെ ഞങ്ങളുടെ വിവാഹത്തിന്റെ ഫോട്ടോയോ ആല്‍ബമോ ഒന്നും തന്നെയില്ല. 

25-ാം വിവാഹ വാര്‍ഷികത്തിന് അച്ഛനും അമ്മയും വീണ്ടും വിവാഹിതരാകണമെന്നു മക്കള്‍ പറഞ്ഞു. എല്ലാം മൂത്തമകളാണ് ഒരുക്കിയത്. ക്ഷേത്രത്തില്‍ പോയി മുഹൂര്‍ത്തം കുറിച്ചു. ഞങ്ങളുടെ ഡ്രസും മേക്കപ്പുമെല്ലാം ഒരുക്കി. ലോക്ഡൗണ്‍ ആയതുകൊണ്ട് വീട്ടില്‍വച്ചു തന്നെയാണു വിവാഹം നടത്തിയത്. അനന്ദു ജയ്മോനാണ് ഫൊട്ടോഗ്രഫി. ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്.

viral-wedding

ഞങ്ങള്‍ക്ക് സ്വന്തമായി യുട്യൂബ് ചാനലുണ്ട്. ഞാനും മക്കളും ഡാന്‍സ് ചെയ്യും. കഴിഞ്ഞ ലോക‍്‍‍ഡൗണിന്റെ സമയത്ത് പല വിഡിയോകളും വൈറലായിരുന്നു. ഇതില്‍ അമ്മയാരാണ് എന്ന തലക്കെട്ടോടെയാണു വിഡിയോകൾ പലതും പ്രചരിച്ചത്. ഞാനും മക്കളും ഒരേ വേഷം ധരിച്ചാണ് വിഡിയോ ചെയ്യാറുള്ളത്. എല്ലാത്തിനും പിന്തുണയുമായി ഭര്‍ത്താവ് ശിവകുമാര്‍ ഉണ്ട്. മൂത്തമകള്‍ അ‍ഞ്ജലിക്ക് 24 വയസ്സുണ്ട്. ബെംഗളൂരുവിലെ ഓക്സ്ഫോര്‍ഡ് മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനിയാണ്. രണ്ടാമത്തെ മകള്‍ ആരാധന മാഹി ഡെന്റല്‍ കോളജില്‍ പഠിക്കുന്നു. മൂന്നാമത്തെ മകള്‍ അതിഥി നാലാം ക്ലാസിലും..’ ജയ പറഞ്ഞു.

‘കുറച്ച് ഫോട്ടോ എടുക്കണമെന്നു പറഞ്ഞാണ് വിളിച്ചത്. ചെന്നപ്പോള്‍ ഞെട്ടിപ്പോയി. 25–ാം വിവാഹവാര്‍ഷികത്തിന് വിവാഹവേഷത്തില്‍ വരണമാല്യവുമൊക്കെയായി ദമ്പതികള്‍. കണ്ടാല്‍ നവവധുവും വരനുമാണെന്നേ പറയൂ. ഞാനെടുത്ത ഫോട്ടോകള്‍ വൈറലാകുന്നതില്‍ സന്തോഷം’– ഫോട്ടോഗ്രാഫര്‍ അനന്തു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com