കോവിഡ് നിയന്ത്രണം മറികടക്കാൻ വിവാഹം നടത്തിയത് ആകാശത്ത്; വിഡിയോ

HIGHLIGHTS
  • ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പടെ 161 പേര്‍ പങ്കെടുത്തു
  • ഇവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു
couple-gets-married-in-the-sky-to-avoid-covid-restriction
SHARE

കോവിഡിന്റെ രണ്ടാം തരംഗത്തെ തുടർന്ന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. വിവാഹം ഉൾപ്പടെയുള്ള ചടങ്ങുകളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തിൽ കേരളം, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതു മറികടക്കാൻ മധുരയിലെ വധൂവരന്മാർ സ്വീകരിച്ച മാര്‍ഗം വിവാദത്തിലായി. വിവാഹം ആകാശത്തുവച്ചു നടത്തിയാണ് ഇവർ കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിയത്!.

ഇതിനായി ഒരു വിമാനം ചാർട്ടർ ചെയ്തു. ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് ഈ വിവാഹ ഫ്ലൈറ്റ് മധുര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പടെ 161 പേർ വിമാനത്തിൽ ഉണ്ടായിരുന്നു. മീനാക്ഷി അമ്മൻ ക്ഷേത്രത്തിനു മുകളിലെത്തിയപ്പോൾ താലികെട്ട്. രണ്ടു മണിക്കൂറോളം ആകാശത്ത് പറന്നശേഷം വിമാനം ബെംഗളൂരുവിൽ പറന്നിറങ്ങി. അതിനുശേഷം തിരികെ മധുരയിലേക്ക്.

ഇവരുടെ വിവാഹ വിഡിയോ വൈറലായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. വിചിത്രമായ ഈ നിയമലംഘനത്തിനെതിരെ നടപടിയെടുക്കുമെന്നും വിമാന കമ്പനി അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് സുജിത് കുമാർ പറഞ്ഞു. വിവാഹത്തിന് 50 പേരിൽ കൂടുതൽ പാടില്ല എന്നാണു തമിഴ്നാട് സർക്കാരിന്റെ നിർദേശം.

ചാർട്ടേഡ് വിമാനത്തിന് അനുമതി നൽകിയെങ്കിലും ഈ ആകാശ വിവാഹത്തെക്കുറിച്ച് അധികൃതർക്ക് അറിവുണ്ടായിരുന്നില്ലെന്ന് എയർപോർട്ട് ഡയറക്ടർ എസ്.സെന്തിൽ വളവൻ അറിയിച്ചു. വിവാഹത്തിൽ പങ്കെടുത്തവരെല്ലാം ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കേറ്റുമായാണ് എത്തിയതെന്ന് വരനും വധുവും പറയുന്നു.

English Summary : Couple gets married in the sky with 161 relatives To avoid Covid restrictions

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA