ADVERTISEMENT

ജൂൺ 4ന് ആയിരുന്നു ബോളിവുഡ് നടി യാമി ഗൗതത്തിന്റെയും സംവിധായകൻ ആദിത്യ ധാറിന്റെയും വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിച്ചായിരുന്നു ചടങ്ങുകൾ. വിവാഹം ലളിതമായപ്പോഴും വസ്ത്രധാരണത്തിൽ പാരമ്പര്യം നിറഞ്ഞു നിന്നു.

ഗോൾഡൻ എംബ്രോയ്ഡറി വർക്കുകളാൽ സമ്പന്നമായ ചുവപ്പ് പട്ടു സാരിയാണ് യാമി ധരിച്ചത്. ഫ്ലോറൽ ഡിസൈനുകളുള്ള ബ്ലൗസ് പെയർ ചെയ്തതു. ഗോൾഡൻ ബോർഡറുള്ള ശിരോവസ്ത്രം വധുവിന് പ്രൗഢിയേകി. ചോക്കർ, നീളൻ മാല, നെറ്റിച്ചുട്ടി, കമ്മൽ, വളയൻ മൂക്കുത്തി, വളകൾ, ചൂഡ എന്നിവയായിരുന്നു ആഭരണങ്ങൾ. ഹിമാചൽ സ്വദേശിയായ യാമി പഹാഡി ആചാരപ്രകാരമാണു വധുവായി ഒരുങ്ങിയത്. വെള്ള ഷെർവാണിയും തലപ്പാവും ധരിച്ച് സിംപിൾ ലുക്കിൽ ആയിരുന്നു ആദിത്യ. 

ഹീറോ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരചിതയാണ് യാമി. ആരാധകരെ അമ്പരപ്പിച്ചായിരുന്നു യാമിയുടെ വിവാഹ വാർത്ത പുറത്തുവന്നത്. ആദിത്യ സംവിധാനം ചെയ്ത ഉറി: ദ് സർജിക്കൽ സ്ട്രൈക്ക് എന്ന സിനിമയിൽ യാമി അഭിനയിച്ചിട്ടുണ്ട്. ആ സമയത്താണ് ഇരുവരും പ്രണയത്തിലാകുന്നത്. 

English Summary : Yami Gautam bridal look

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com