വീൽചെയറിലുള്ള അച്ഛനൊപ്പം വിവാഹദിനത്തിൽ മകളുടെ നൃത്തം; ഹൃദയംതൊട്ട് വിഡിയോ

bride-dances-with-dad-in-wheelchair-at-her-wedding
SHARE

വീൽചെയറിലുള്ള അച്ഛനൊപ്പം വിവാഹദിനത്തിൽ നൃത്തം ചെയ്യുന്ന മകളുടെ വിഡിയോ വൈറൽ. തെനയ എന്ന യുവതിയാണ് വെഡ്ഡിങ് ഗൗണ്‍ ധരിച്ച് വീൽചെയറിൽ അച്ഛനൊപ്പം സഞ്ചരിച്ച് ‘നൃത്തം’ ചെയ്തത്. 

വിവാഹദിനത്തിൽ മകൾക്കൊപ്പം അച്ഛൻ നൃത്തം ചെയ്യുന്ന പതിവ് പലയിടത്തുമുണ്ട്. വീൽചെയറിലുള്ള അച്ഛന് അതിനു സാധിക്കാത്ത സാഹചര്യത്തിലാണ് ഇവർ വ്യത്യസ്തമായ രീതി സ്വീകരിച്ചത്. തന്റെ മടിയിൽ മകളെ ഇരുത്തി, സംഗീതത്തിന് അനുസരിച്ച് അച്ഛൻ വീൽചെയർ ഓടിക്കുകയായിരുന്നു.

തെനയയുടെ സഹോദരൻ ദെക്കോത്ത സ്നൈഡർ ആണ് 24 സെക്കന്റ് ദൈർഘ്യമുള്ള ഈ വിഡിയോ പങ്കുവച്ചത്. ‘‘ഈ വാരാന്ത്യത്തിൽ ഒരുപാട് മനോഹരമായ കാഴ്ചകൾ ഉണ്ടായിരുന്നു, പക്ഷേ എന്റെ അച്ഛനും തെനയയും നൃത്തം ചെയ്യുന്നതു കാണുമ്പോൾ...’’ എന്നാണു വിഡിയോ പങ്കുവച്ച് ദെക്കോത്ത കുറിച്ചത്. 

English Summary : Woman dances with dad in wheelchair at her wedding

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA