ADVERTISEMENT

സീരിയൽ താരം അനൂപ് കൃഷ്ണന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഐശ്വര്യ നായർ ആണ് വധു. ജൂൺ 23ന് അനൂപിന്റെ സ്വദേശമായ പാലക്കാട് പട്ടാമ്പിയിലായിരുന്നു ചടങ്ങുകൾ. 

anoop-krishnan-2
Image credits : shajeel_kabeer/Instagram

സീതാകല്യാണം സീരിയലിലൂടെയാണ് അനൂപ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് മോഹൻലാല്‍ അവതാരകനായ റിയാലിറ്റി ഷോയിൽ മത്സാരർഥിയായി. ഐശ്വര്യ ഡോക്ടറാണ്. ഒന്നര വർഷമായി ഇവർ പ്രണയത്തിലാണ്. 

വിവാഹനിശ്ചയ ചിത്രങ്ങളും വിഡിയോയും അനൂപ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘ഇതാണ് എന്റെ ഇഷ. ഇത് ഞങ്ങളുടെ വിവാഹനിശ്ചയ ദിനം. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും ലഭിച്ച ഹൃദ്യമായ ആശംസകൾക്ക് നന്ദി’’– ചിത്രം പങ്കുവച്ച് അനൂപ് കുറിച്ചു.

English Summary : Actor Anoop Krishnan engagement photos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com