വധുവിന്റെ ബോളിങ്, സെഞ്ചുറിയടിച്ച് വരൻ; പെട്രോൾ പമ്പിലൊരു വെഡ്ഡിങ് ഷൂട്ട്

wedding-photoshoot-at-petrol-pump-goes-viral
SHARE

പെട്രോൾ വില 100 തൊടുമ്പോൾ പെട്രോൾ പമ്പിൽ കയറി സെഞ്ചുറിയടിച്ച് വരനും വധുവും. തിരുവനന്തപുരം സ്വദേശി നിധിന്‍ ശേഖർ, തൃശൂർ സ്വദേശിനി സരയു സിദ്ധാർഥൻ എന്നിവരുടെ വെഡ്ഡിങ് ഫോട്ടോഷൂട്ട് ആണ് ശ്രദ്ധ നേടുന്നത്.

wedding-shoot-14

ജൂൺ 26ന് ഗുരുവായൂർ ക്ഷേത്രത്തിൽവച്ചായിരുന്നു ഇവരുടെ വിവാഹം. തുടർന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയിൽ കൊടുങ്ങല്ലൂരിൽവച്ചാണ് ഈ ചിത്രങ്ങൾ പകർത്തിയത്.

wedding-shoot-15

വരൻ നിധിന്റേതാണ് ആശയം. നിധിൻ കോളജ് ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു. കേരളത്തിന്റെ ചില ഭാഗങ്ങളിൽ പെട്രോൾ വില 100 രൂപയായി എന്ന വാർത്തയും ഇത്തരമൊരു ഷൂട്ടിന് പ്രചോദനമായി.

wedding-shoot-13

യാത്രയ്ക്കിടയിൽ ഒരു കടയിൽനിന്ന് ബാറ്റും ബോളും വാങ്ങിയശേഷം ഒരു പമ്പിലെത്തി അധികൃതരോട് കാര്യം പറഞ്ഞു. അവരുടെ സമ്മതം ലഭിച്ചതോടെ വധുവും വരനും ക്രിക്കറ്റ് കളിച്ചു, സെഞ്ചുറിയടിച്ചു. Mellowed Photography പകർത്തിയ ഈ ചിത്രങ്ങൾ സോഷ്യൽ ലോകത്ത് ഹിറ്റാണ്. 

wedding-shoot-16
wedding-shoot-1

English Summary : Wedding photoshoot goes viral

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ | Manorama Explainer

MORE VIDEOS
FROM ONMANORAMA