‘ഉണ്ണിയേട്ടനൊപ്പം പുതിയ തുടക്കം’; വിഡിയോ പങ്കുവച്ച് മൃദുല വിജയ്

mridhula-vijai-shared-video-of-yuvakrishna-home-entry-after-marriage
SHARE

വിവാഹശേഷം ഭർത്താവ് യുവകൃഷ്ണയുടെ വീട്ടിലേക്ക് പ്രവേശിക്കുന്നതിന്റെ വിഡിയോ പങ്കുവച്ച് നടി മൃദുല വിജയ്. ആചാരമനുസരിച്ച് നിലവിളക്കുമായാണ് മൃദുല വീട്ടിലേക്ക് കയറിയത്. ഉണ്ണിയേട്ടനൊപ്പം പുതിയ തുടക്കം എന്നു മൃദുല വിഡിയോയ്ക്കൊപ്പം കുറിച്ചു. 

ജൂലൈ 8ന് തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽവച്ചായിരുന്നു ഇവരുടെ വിവാഹം. കോവിഡ് മാനദണ്ഡങ്ങള്‍ നിലനിൽക്കുന്നതിനാൽ അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’ യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. നര്‍ത്തകിയായും തിളങ്ങി. വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാർ. ഒരു സഹോദരിയുണ്ട്, പാർവതി. 

മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ പ്രേക്ഷക പ്രീതി നേടുന്നത്. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനി, നന്ദിത എന്നിവരാണു ചേച്ചിമാർ.

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA