ADVERTISEMENT

മുത്തച്ഛന്റെയും മുത്തശ്ശിയുടെയും 59ാം വിവാഹവാര്‍ഷികത്തിൽ, വിവാഹദിനം പുനര്‍സൃഷ്ടിച്ച് മക്കളും കൊച്ചുമക്കളും. അമേരിക്കയിലെ കാലിഫോർണിയ സ്വദേശികളായ ഗാരി റയാൻ, കാരെൻ എന്നിവരുടെ വിവാഹവാർഷികമാണ് ഇങ്ങനെ വ്യത്യസ്തമായി ആഘോഷിച്ചത്. ഇവരെ വിവാഹദിനത്തിലെ വസ്ത്രം ധരിപ്പിച്ച് പകർത്തിയ ചിത്രങ്ങൾ സോഷ്യല്‍ ലോകത്തിന്റെ അഭിനന്ദനങ്ങൾ നേടി.

wedding-anniversary-2

കൊച്ചു മകൾ നിക്കി റയാൻ ആണ് മുത്തച്ഛന്റെയും മുത്തശ്ശിയുടെയും വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ‘‘കഴിഞ്ഞ വർഷം മുത്തച്ഛനും മുത്തശ്ശിക്കും ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായി. അതുകൊണ്ട് അവരുടെ ഈ വിവാഹവാർഷികം ഞങ്ങൾക്ക് വളരെ പ്രാധാന്യമുള്ളതായിരുന്നു. 1962ലെ അവരുടെ വിവാഹദിവസം ഭാഗികമായെങ്കിലും പുനർസൃഷ്ടിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. മുത്തച്ഛന് അന്നത്തേതിനു സമാനമായ വസ്ത്രം വാങ്ങിയപ്പോൾ മുത്തശ്ശിക്ക് വിവാഹവസ്ത്രം പാകമായി എന്നത് ഞങ്ങളെ അമ്പരപ്പിച്ചു. അവരെ ആ വേഷത്തില്‍ കണ്ടപ്പോൾ കുടുംബാംഗങ്ങളുടെ കണ്ണു നിറഞ്ഞു.’’– നിക്കി കുറിച്ചു.

wedding-anniversary-3

കേക്ക് മുറിച്ചും നൃത്തം ചെയ്തും വിവാഹദിനത്തിലേതിനു സമാനമായ ആഘോഷങ്ങളും സംഘടിപ്പിച്ചിരുന്നു.

wedding-anniversary-4

English Summary : California couple recreates wedding photoshoot  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com