ADVERTISEMENT

ഡാർക്ക് മെറൂൺ കാഞ്ചീപുരം സാരിയിൽ നവവധുവനായി തിളങ്ങി എലീന പടിക്കൽ. സുഹൃത്തും ഡിസൈനറുമായ ആര്യ നായർ ആണ് സാരി ഒരുക്കിയത്. എലീനയുടെയും രോഹിത്തിന്റെയും പേരിലെ ആദ്യാക്ഷരങ്ങള്‍ (A,R) ആണ് സാരിയുടെ ഭുട്ടയിലെ ഡിസൈനായി ഉപയോഗിച്ചിരിക്കുന്നത്. 

alina-padikkal-wedding-saree-1

എലീനയുടെ അച്ഛന്റെയും അമ്മയുടെയും ആശംസ പല്ലുവിൽ അവസാന ഭാഗത്തായി ഉൾപ്പെടുത്തിയിരുന്നു. അമ്മ ബിന്ദു ഇത് നേരിട്ട് ആര്യയെ വിളിച്ച് പറയുകയായിരുന്നു. അതിനാൽ വിവാഹദിവസമാണ് എലീന ആശംസ കാണുന്നത്.

‘HAPPY MARRIED LIFE MOLU

Love You so much

Appa and Amma will miss You a lot. Always be happy dear

Philipose Padikkal & Bindu’ – എന്നായിരുന്നു ആശംസ.

alina-padikkal-wedding-saree-3

സ്പെഷൽ ആയി എന്തെങ്കിലും വേണമെന്നതായിരുന്നു എലീനയുടെ ആഗ്രഹം. നിരവധി ചർച്ചകൾക്കുശേഷമാണ് പേരിന്റെ ആദ്യാക്ഷരങ്ങള്‍ ഉപയോഗിക്കാമെന്ന തീരുമാനത്തിലെത്തിയത്. മയിലിന്റെ രൂപങ്ങൾ ഉപയോഗിച്ചാണ് സാരിയുടെ ബോർഡർ ഡിസൈൻ ചെയ്തിരിക്കുന്നത്. 

alina-padikkal-3

‘‘നിറം, ഡിസൈൻ എന്നിവ ഏതു വേണം എന്നിവ സംബന്ധിച്ച് നിരവധി ചർച്ചകൾ നടന്നു. ഒടുവിൽ ഡാർക് മെറൂൺ നിറവുമായി മുന്നോട്ടു പോകുകയായിരുന്നു. ഡിസൈനുകളുടെ കാര്യത്തിലും പലവിധ ആലോചനകൾ ഉണ്ടായി. ഇവരുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ ഉപയോഗിക്കാമെന്ന തീരുമാനത്തിലാണ് ഒടുവിൽ എത്തിയത്. ചർച്ചകളല്ലാം ഫോണിലൂടെയായിരുന്നു. ഇത് ഞങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. സാരി പൂർത്തിയാക്കാൻ 25 ദിവസമാണു വേണ്ടി വന്നു. സാധാരണ ഇതിലും കൂടുതൽ സമയം എടുക്കാറുണ്ട്. എന്നാൽ വിവാഹത്തിന് അടുത്തു വന്നതും കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതുമായ സാഹചര്യത്തിൽ പരമാവധി വേഗം പൂർത്തിയാക്കുകയായിരുന്നു.’’ – ആര്യാ നായർ പറഞ്ഞു.

alina-padikkal-wedding-saree-2

എലീനയുടെ വിവാഹനിശ്ചയത്തിന് വസ്ത്രം ഒരുക്കിയ സമീറ ഷൈജുവിന്റെ തനൂസ് ബ്രൈഡൽ ബുട്ടീക് ആണ് വിവാഹസാരിക്കായി ബ്ലൗസ് തയ്യാറാക്കിയത്. സാരിയുടെ അതേ തുണിയാണ് ഉപയോഗിച്ചത്. ആന്റിക് ഷെയ്ഡ് ഹാൻഡ് വർക് ആണ് ബ്ലൗസിന്റെ പ്രധാന ആകർഷണം. പുറകുവശത്തു നെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. കുതിരപ്പുറത്ത് പോകുന്ന രാജാവും പുറകിലായി പല്ലക്കിൽ വരുന്ന രാഞ്ജിയുമാണ് ഈ ഡിസൈലുള്ളത്. മനോഹരമായ ഒരു പ്രണയകഥയാണ് ഈ ചിത്രം കൊണ്ട് സൂചിപ്പിക്കുന്നത്. എലീനയും പഴ്സനൽ സ്റ്റൈലിസ്റ്റ് നിതിൻ സുരേഷും ചേർന്നാണ് ബ്ലൗസിനു പുറകില്‍ ഈ ഡിസൈൻ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. 10 പേരാണ് ബ്ലൗസ് തയ്യാറാക്കാൻ ജോലി ചെയ്തത്. ഏകദേശം 90 മണിക്കൂർ ഇതിനായി വേണ്ടി വന്നു.

Image Credits : Motionpictures Weddingplanner / Instagram
Image Credits : Motionpictures Weddingplanner / Instagram

പഴ്സനൽ മേക്കപ് ആർട്ടിസ്റ്റ് അലീന ജോസഫ് ആണ് എലീനയെ ഒരുക്കിയത്. സുധിയാണ് ഹെയർ സ്റ്റൈൽ. ദൃശ്യ ശശിധരൻ സാരി ഡ്രേപ് ചെയ്തു.

alina-padikkal-2

ഓഗസ്റ്റ് 30 ന് കോഴിക്കോട് വച്ചായിരുന്നു എലീന പടിക്കലിന്റെയും രോഹിത് പ്രദീപിന്റെയും വിവാഹം. 7 വർഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്.

English Summary : Details of Alina Padikkal's wedding look

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com