ഗൗണിനും സ്യൂട്ടിനും വിട; ട്രാക്സ്യൂട്ട് ധരിച്ച് വധൂവരന്മാർ: വിഡിയോ

couple-wore-tracksuits-on-wedding-day-video
SHARE

ഡിസൈനർ ഗൗണും സ്യൂട്ടുമൊക്കെ ധരിച്ച് വിവാഹത്തിനെത്തുന്ന വധൂവരന്മാർ ഓർമച്ചിത്രമാകുമോ?  ട്രാക്സ്യൂട്ട് വിവാഹവേഷമാക്കിയ വധൂവരന്മാരുടെ വിഡിയോ വൈറലായതിനൊപ്പം ‌ഉയരുന്ന ചോദ്യമാണിത്. സാറാ ഗോൺസാൽവസ് എന്ന വിഡിയോഗ്രഫറാണ് വസ്ത്രധാരണത്തിൽ കൗതുകം നിറച്ച വിവാഹത്തിന്റെ വിഡിയോ പങ്കുവച്ചത്. 

വിവാഹശേഷമുള്ള പാർട്ടിയിലാണ് വധൂവരന്മാർ ട്രാക്സ്യൂട്ട് ധരിച്ചെത്തിയത്. വെള്ള ക്രോപ് ടോപ് ആണ് വധു പാന്റ്സിനൊപ്പം പെയർ ചെയ്തത്. വെയ്‌ലും ധരിച്ചിരുന്നു. കറുപ്പ് ഹൂഡിയും ട്രാക്സ്യൂട്ടുമായിരുന്നു വരന്റെ വേഷം. ഈ വേഷത്തിൽ ഇരുവരും നൃത്തം ചെയ്യുന്നതാണ് വി‍ഡിയോയിലുള്ളത്. 

പാരമ്പര്യത്തേക്കാൾ കംഫർ‍ട്ടിന് പ്രാധാന്യം നൽകുന്ന ഈ വസ്ത്രധാരണം വൈകാതെ ട്രെൻഡ് ആകുമെന്ന നിരീക്ഷണമാണ് പലരും പങ്കുവയ്ക്കുന്നത്. 

English Summary : Couple goes viral for wearing tracksuits to their wedding reception

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA