‘വിവാഹത്തിന് മുമ്പ് മരുമകൾ റേഷൻ കാർഡിൽ’; ഇങ്ങനെയും ക്ഷണിക്കാം!

HIGHLIGHTS
  • മോഹൻദാസ് 33 വർഷമായി റേഷൻകട നടത്തുകയാണ്
  • റേഷൻ കാർഡ് നമ്പറിനു പകരം സ്വന്തം ഫോൺ നമ്പറും ഉൾക്കൊള്ളിച്ചിരിക്കുന്നു
malappuram-native-printed-wedding-invitation-like-a-ration-card
SHARE

മകന്റെ വിവാഹശേഷം സ്വന്തം കുടുംബത്തിന്റെ റേഷൻ കാർഡിൽ ഉൾപ്പെടുത്തേണ്ട പേരാണ് മരുമകളുടേത്. എന്നാൽ ചേളാരി തയ്യിലക്കടവിൽ റേഷൻകട നടത്തുന്ന കെ.മോഹൻദാസ് അതിനു മുൻപു തന്നെ മരുമകളെ സ്വന്തം റേഷൻ കാർഡിൽ ഉൾപ്പെടുത്തി! മകൻ അരുൺദാസും തിരൂർ മാങ്ങാട്ടിരി സ്വദേശിയായ അനുത്തമയും തമ്മിലുള്ള വിവാഹത്തിന്റെ ക്ഷണക്കത്ത് റേഷൻ കാർഡിന്റെ രൂപത്തിലാണ് മോഹൻദാസ് അച്ചടിച്ചത്. 

33 വർഷമായി റേഷൻകട നടത്തുന്നതിനാൽ ഇതല്ലാതെ മറ്റൊരു മാതൃകയും മനസ്സിൽ വന്നില്ലെന്ന് വള്ളിക്കുന്ന് കച്ചേരിക്കുന്ന് സ്വദേശിയായ മോഹൻദാസ് പറയുന്നു. ആഡംബരം ഒഴിവാക്കി ആവശ്യത്തിനു മുൻഗണന നൽകുന്ന സ്ഥലമാണ് റേഷൻ കട എന്ന പോലെ വിവാഹ ക്ഷണക്കത്തിലും ഇവിടെ ആഡംബരം ഒഴിവാക്കപ്പെട്ടിരിക്കുന്നു. വരന്റെയും വധുവിന്റെയും പേര്, വിവാഹവേദി എന്നിങ്ങനെ അവശ്യവിവരങ്ങൾ മാത്രം ഉൾപ്പെടുത്തിയിട്ടുള്ളതാണ് ക്ഷണപ്പത്രികയുടെ മുൻപേജ്. റേഷൻ കാർഡ് നമ്പറിനു പകരം സ്വന്തം ഫോൺ നമ്പറും ഉൾക്കൊള്ളിച്ചിരിക്കുന്നു. 

ദുബായിൽ ബിസിനസ് നടത്തുകയാണ് മകൻ അരുൺദാസ്. ഈ മാസം 28ന് വധൂഗൃഹത്തിൽവച്ചാണ് വിവാഹം. ശേഷം സ്വവസതിയിൽവച്ച് സൗഹൃദ സൽക്കാരവും.

English Summary : Wedding invitation printed like a ration card

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA