ADVERTISEMENT

വെള്ളക്കെട്ട് രൂക്ഷമായ അപ്പര്‍ കുട്ടനാട്ടില്‍, വിവാഹിതരാകാൻ വധുവും വരനും ക്ഷേത്രത്തിലേക്ക് പോയതു ചെമ്പു പാത്രത്തിൽ കയറി. തലവടി പഞ്ചായത്തിലെ പനയന്നൂര്‍ കാവ് ക്ഷേത്രത്തിൽ വച്ചായിരുന്നു അമ്പലപ്പുഴ സ്വദേശിനി ഐശ്വര്യയുടെയും തകഴി സ്വദേശി ആകാശിന്റെയും വിവാഹം. വെള്ളം ഉയർന്നതോടെ വിവാഹവസ്ത്രത്തിൽ ക്ഷേത്രത്തിലേക്ക് പോകാനാകാത്ത സ്ഥിതിയായി. ഇതോടെയാണ് ചെമ്പ് പാത്രത്തെ വള്ളമാക്കാൻ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്നു തീരുമാനിച്ചത്.

ചെമ്പിലിരുത്തി സുഹൃത്തുക്കൾ ഇവരെ മറുവശത്തേക്കും അവിടെനിന്നു ക്ഷേത്രത്തിലേക്കും എത്തിച്ചു. തുടർന്ന് നിശ്ചയിച്ച് ഉറപ്പിച്ച സമയത്ത് ചടങ്ങുകൾ പൂർത്തിയാക്കുകയും ചെയ്തു. 

നാഷനല്‍ ഹെല്‍ത്ത് മിഷനിലെ താല്‍ക്കാലിക ജീവനക്കാരാണ് ഇരുവരും. കോവിഡ് കാലത്താണ് പ്രണയത്തിലായത്. ഐശ്വര്യയുടെ വീട്ടുകാര്‍ എതിര്‍ത്തതോടെ കഴിഞ്ഞമാസം ഏഴിന് വിവാഹം റജിസ്റ്റര്‍ ചെയ്തു. പനയന്നൂർകാവ് ക്ഷേത്രത്തില്‍ വച്ച് താലികെട്ടണമെന്നായിരുന്നു ഇവരുടെ ആഗ്രഹം. വിവാഹശേഷം ഇരുവരും ആകാശിന്‍റെ വീട്ടിലേക്ക് പോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com