നടിയും മോഡലുമായ തൻവി എസ്.രവീന്ദ്രന്‍ വിവാഹിതയായി. മുംബൈ സ്വദേശി ഗണേഷ് ആണു വരൻ. താലികെട്ടിന്റെയും കന്യാദാനത്തിന്റെയും വിഡിയോകൾ സമൂഹമാധ്യമത്തില്‍ പങ്കുവച്ചാണ് താരം വിവാഹവിശേഷം ആരാധകരെ അറിയിച്ചത്.
മോഡലിങ്ങിലൂടെയാണ് തൻവി അഭിനയരംഗത്തേക്ക് എത്തുന്നത്. പരസ്പരം, ഭദ്ര, രാത്രിമഴ, മൂന്നുമണി എന്നീ സീരിയലുകളില്‍ അഭിനയിച്ചു.
ഗണേഷ് ദുബായിലാണ് പ്രോജക്ട് മാനേജറായാണു ജോലി ചെയ്യുന്നത്. ദുബായിൽ വച്ചായിരുന്നു ഇവരുടെ വിവാഹനിശ്ചയം.
English Summary : Actress Thanvi S Raveendran got married