വിവാഹവസ്ത്രം ഒരുക്കിയത് സബ്യസാചി; ഹൃദയംതൊട്ട് രാജ്കുമാർ റാവുവും പത്രലേഖയും

actors-rajkummar-rao-and-patralekhaa-wore-sabyasachi-outfits-for-their-wedding
Image Credits : Instagram
SHARE

ബോളിവുഡ് താരങ്ങളായ രാജ്കുമാർ റാവുവും പ്രിയതമ പത്രലേഖയും വിവാഹദിനത്തിൽ തിളങ്ങിയത് സബ്യസാചി കോസ്റ്റ്യൂമിൽ. പത്രലേഖ ചുവപ്പു ലെഹങ്കയും രാജ്കുമാർ ഓഫ് വൈറ്റ് ഷെർവാണിയുമാണ് ധരിച്ചത്. നവംബർ 15ന് ഛണ്ഡീഗണ്ഡിൽ വച്ച് ബംഗാളി ആചാരപ്രകാരമായിരുന്നു വിവാഹം.

ചുവപ്പിൽ ഗോൾഡൻ ഡിസൈുകൾ നിറയുന്ന ലെഹങ്കിൽ പാരമ്പര്യപ്രൗഢി നിറഞ്ഞു നിന്നു. സന്തോഷകരമായ ദാമ്പത്യത്തിനുള്ള മന്ത്രങ്ങൾ ദുപ്പട്ടയുടെ ബോർഡ‍റിൽ ആലേഖനം ചെയ്തിരുന്നു. കല്ലുകൾ പതിച്ച വലിയ നെക്‌ലേസ്, അതിനു യോജിച്ച കമ്മൽ, മാംഗ് ടിക്ക എന്നിവയായിരുന്നു ആഭരണങ്ങൾ. മിനിമിൽ മേക്കപ് ആണു ചെയ്തത്. ബൺ ഹെയർസ്റ്റൈലിലുള്ള മുടിയിൽ മുല്ലപ്പൂ ചൂടിയിരുന്നു. ഓഫ് വൈറ്റ് ഷെർവാണിക്കൊപ്പം റോസ് ഷോളും ചുവപ്പ് ടർബനായിരുന്നു രാജ്കുമാർ ധരിച്ചത്.

11 വർഷത്തെ പ്രണയത്തിനൊടുവിലാണ് രാജ്കുമാറും പത്രലേഖയും വിവാഹിതരായത്. രാജ്കുമാറിനൊപ്പം സിറ്റി ലൈറ്റ്സ് എന്ന സിനിമയിൽ അഭിനയിച്ചാണ് പത്രലേഖ കരിയറിന് തുടക്കമിടുന്നത്. പിന്നീട് ടെലിവിഷനിലും വെബ്സീരിസുകളിലും തിളങ്ങി.

വിവാഹചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. നീണ്ട കാലത്തെ പ്രണയത്തിനുശേഷം ഒന്നായതിന്റെ സന്തോഷവും വ്യക്തമാക്കുന്ന കുറിപ്പും ചിത്രങ്ങൾക്കൊപ്പമുണ്ട്.

English Summary : Rajkummar Rao, Patralekhaa look stunning in Sabyasachi ensembles

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA