ADVERTISEMENT

സീരിയൽ താരം ആലിസ് ക്രിസ്റ്റി വിവാഹിതയായി. സജിൻ ആണു വരൻ. നവംബർ 18ന്, സജിന്റെ സ്വദേശമായ പത്തനംതിട്ടയിൽവച്ച് ക്രിസ്തീയ ആചാരപ്രകാരമായിരുന്നു വിവാഹം.

ഡിസൈനർ ഗൗണിലാണ് ആലിസ് വധുവായി ഒരുങ്ങിയത്. റോയൽ ബ്ലൂ സ്യൂട്ട് ആയിരുന്നു സജിന്റെ വേഷം. 

ആലിസിന്റെ സുഹൃത്തു വഴിയുള്ള ആലോചനയാണ് വിവാഹത്തിലെത്തിയത്. ഒന്നര വർഷം മുമ്പ് വിവാഹം ഉറപ്പിച്ചിരുന്നു. കോവിഡും പ്രഫഷനൽ തിരക്കുകളും കാരണം വിവാഹം നീണ്ടു പോവുകയായിരുന്നു.

മിസിസ് ഹിറ്റ്ലർ, തിങ്കൾകലമാൻ എന്നീ സീരിയലുകളിലാണ് ആലിസ് അഭിനയിക്കുന്നത്. തിരുവനന്തപുരം സ്വദേശിയാണ്. 

English Summay : Serial Star Alice Christy got married

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com