വിവാഹവസ്ത്രം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

things-to-consider-when-choosing-wedding-dress
Image Credits : SyedAliAshraf / Shutterstock.com
SHARE

വിവാഹസങ്കൽപ്പങ്ങൾ മാറിമറിയുന്ന കാലമാണിത്. വിവാഹ വസ്ത്രം ചുവപ്പ് ആയിരിക്കണം എന്ന ചിന്ത ശക്തമായിരുന്നു. എന്നാൽ അതിനും മാറ്റം വന്നിരിക്കുന്നു. ചുവപ്പു മാത്രം എന്ന ട്രെഡീഷനൽ രീതി പിന്തുടരാൻ പെൺകുട്ടികൾ താൽപര്യപ്പെടുന്നില്ല. വിവാഹദിനത്തിൽ സ്പെഷൽ ആയിരിക്കുക എന്നതിനാണ് പ്രാധാന്യം. അതുകൊണ്ടു തന്നെ തങ്ങൾക്ക് അനുയോജ്യമായ നിറത്തിലുള്ള വസ്ത്രമാണ് അവർ തിരഞ്ഞെടുക്കുന്നത്. വിവാഹത്തിന് വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ മറ്റുചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം.

∙ കൃത്യമായ ഗവേഷണം

വിവാഹ വസ്ത്രം തീരുമാനിക്കുമ്പോൾ കൃത്യമായി ഗവേഷണം ചെയ്തിരിക്കണം. മുൻകൂട്ടി ഇതേക്കുറിച്ച് പഠനം നടത്താതെ, പിന്നീട് ആശയക്കുഴപ്പത്തിലാകുന്ന പെൺകുട്ടികൾ ധാരാളമുണ്ട്. നിങ്ങളുടെ സ്വപ്നങ്ങളിൽ മനോഹരമായ വിവാഹ വസ്ത്രം ഉണ്ടായിരിക്കാം. വിവാഹവസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ പോകുന്നതിന് മുൻപ് നിങ്ങളുടെ മനസ്സിലുള്ള വസ്ത്രത്തെക്കുറിച്ച് പരമാവധി അറിവുകൾ ഇന്റർനെറ്റിലൂടെയോ മറ്റുള്ളവരോട് ചോദിച്ചോ നേടിയെടുക്കുക.

∙ നിറം

എല്ലാ പെൺകുട്ടികളും അവളുടെ വിവാഹദിനത്തിൽ ഏറ്റവും സുന്ദരിയായി കാണാപ്പെടാൻ ആഗ്രഹിക്കുന്നു. അതിനുള്ള ഒരു പ്രധാന മാർഗം നിങ്ങളുടെ ചർമത്തിന്റെ നിറത്തിന് അനുയോജ്യമായ വസ്ത്രം തിരഞ്ഞെടുക്കുക എന്നതാണ്. കൂടാതെ, വിവാഹത്തിന്റെ സമയവും നിർണായകമാണ്. കാരണം ചില നിറങ്ങൾ പകൽ സമയത്ത് മികച്ചതായി കാണപ്പെടുന്നു. ചിലത് രാത്രിയിലും. അതിനാൽ വിവാഹത്തിന്റെ സമയവും നിറവും പ്രത്യേകം ശ്രദ്ധിക്കുക.

∙ തുണിത്തരം

പലർക്കും അവരുടെ വിവാഹ വസ്ത്രത്തിന് ഉപയോഗിക്കുന്ന തുണിത്തരത്തെയോ മറ്റു വസ്തുക്കളെ കുറിച്ചോ വ്യക്തമായ ധാരണ ഉണ്ടാകില്ല. ഇത് ധരിക്കാൻ പ്രയാസമുള്ളതും നീണ്ടുനിൽക്കാത്തതുമായ വസ്ത്രം വാങ്ങുന്നതിലേക്ക് നയിക്കും. അതിനാൽ തുണിത്തരത്തിനും അതിൽ ഉപയോഗിച്ചിരിക്കുന്ന മറ്റു വസ്തുക്കൾക്കും പ്രാധാന്യം നൽകുക. 

∙ കാലാവസ്ഥ

നിങ്ങളുടെ വിവാഹ വസ്ത്രമോ സത്കാരത്തിനുള്ള വസ്ത്രമോ എന്തുമാകട്ടെ, അവ തിരഞ്ഞെടുക്കുമ്പോൾ കാലാവസ്ഥ പരിഗണിക്കണം. ശൈത്യകാലത്ത് വിവാഹം കഴിക്കാൻ തീരുമാനിക്കുകയാണെങ്കിൽ ഇരുണ്ട നിറത്തിലുള്ള ഷെയ്ഡുകൾ തിരഞ്ഞെടുക്കണം. വേനൽക്കാല വിവാഹങ്ങൾക്ക് ഇളം ഷെയ്ഡുകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. മെറ്റീരിയലും ഇതിന് അനുസൃതമായി വേണം തീരുമാനിക്കാൻ.

∙ മാറ്റം വരുത്താൻ സമയം

ഓരോ വിവാഹ വസ്ത്രത്തിലും മാറ്റങ്ങൾ ആവശ്യമുണ്ടാകും. നമ്മുടെ ശരീരത്തിന്റെ അളവിനനുസരിച്ച് വസ്ത്രങ്ങൾ കൃത്യമായി രൂപപ്പെടുത്തേണ്ടതുണ്ട്. അവസാന നിമിഷത്തെ തിരക്കുകൾ ഒഴിവാക്കാൻ ഇതിനായി നിശ്ചിത സമയവും ദിവസവും കണ്ടെത്തുക.

English Summary : Things to consider when choosing a wedding dress

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA