‘ആൽബിയ്ക്കും അപ്സരയ്ക്കും വിവാഹമംഗളാശംസകൾ’ നേർന്ന് സ്നേഹ ശ്രീകുമാർ

actress-apsara-and-director-alby-francis-getting-married
(ഇടത്) ഫ്രാൻസിസും അപ്സര രത്നാകരും, (വലത്) സ്നേഹ ശ്രീകുമാർ
SHARE

നടി അപ്സര രത്നാകരും സംവിധായകൻ ആൽബി ഫ്രാൻസിസും വിവാഹിതരാകുന്നു. നവംബർ 29ന് ചോറ്റാനിക്കര ക്ഷേത്രത്തിൽ വച്ചാണ് ചടങ്ങ്. രണ്ടു വർഷത്തെ പ്രണയമാണ് വിവാഹത്തിലെത്തുന്നത്.

നടിയും സഹപ്രവർത്തകയുമായ സ്നേഹ ശ്രീകുമാർ ഇവർക്ക് ആശംസകൾ അറിയിച്ചു. ‘‘നാളെ വിവാഹിതരാവുന്ന ആൽബിയ്ക്കും അപ്സരയ്ക്കും വിവാഹമംഗളാശംസകൾ നാളെത്തെ തിരക്കിനിടയിൽ മുങ്ങിപ്പോകാതിരിക്കാൻ ഇന്നേ ആശംസകൾ. ദൈവം രണ്ടു പേരെയും അനുഗ്രഹിക്കട്ടെ. ഹാപ്പി മാരിഡ് ലൈഫ്’– സ്നേഹ കുറിച്ചു.

അപ്സര മുഖ്യ വേഷത്തിലെത്തിയ ‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയലിന്റെ സംവിധായകൻ ആൽബി ആയിരുന്നു. 22 ലധികം സീരിയലുകളിൽ ഇതുവരെ അഭിനയിച്ചു. സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തെയാണ് അപ്സര ഇപ്പോൾ അവതരിപ്പിക്കുന്നത്. പത്തുവർഷമായി ടെലിവിഷന്‍ രംഗത്ത് സജീവമാണ് ആൽബി ഫ്രാൻസിസ്. നടനും ടെലിവിഷൻ ഷോ അവതാരകനുമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS