ADVERTISEMENT

വിവാഹാഘോഷത്തിനിടെ വധൂവരന്മാർ ആകാശത്തേക്ക് വെടിവച്ചതിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡൽഹിക്ക് സമീപമുള്ള ഗാസിയാബാദിലാണ് സംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഇതോടെയാണ് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചത്.

 

വിവാഹവേദിയിൽ നിൽക്കുന്ന വരന് ഒരാൾ തോക്ക് കൈമാറുന്നു. ഇതു വാങ്ങി വരൻ ആകാശത്തേക്ക് വെടിവയ്ക്കുന്നു. വരന്റെ കൈകളിൽ പിടിച്ച് വധു ഒപ്പം േചരുന്നതുമാണ് വിഡിയോയിൽ ഉള്ളത്.

 

ജന്മദിനാഘോഷത്തിനിടെ വെടിയുതിർത്ത രണ്ടു പേർക്കെതിരെ ഓഗസ്റ്റിൽ ഡൽഹി പൊലീസ് കേസ് എടുത്തിരുന്നു. ഇതിനു പിന്നാലെയാണ് വധൂവരന്മാരും സമാനമായ കേസിൽ അന്വേഷണം നേരിടുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com