പ്രേക്ഷകരുടെ ‘കൈലാസനാഥൻ’ വിവാഹിതനായി; ചിത്രങ്ങൾ

mohit-raina-wedding
SHARE

ഹിന്ദി സിനിമ–സീരിയിൽ താരം മോഹിത് റെയ്ന വിവാഹിതനായി. അതിഥി ശർമയാണ് വധു. ഏതാനും വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കൾക്കും മാത്രമായിരുന്നു ക്ഷണം

mahadevan

വെള്ള ഷെർവാണിയാണ് മോഹിത്തിന്റെ വിവാഹവേഷം. അതിഥി പ്രിന്റഡ് ലെഹംഗയിലാണ് വധുവായി ഒരുങ്ങിയത്. സമൂഹമാധ്യമത്തിൽ ചിത്രങ്ങൾ പങ്കുവച്ചാണ് മോഹിത് വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്. എല്ലാവരുടെയും പിന്തുണയും പ്രാർഥനയും വേണമെന്ന് മോഹിത് ചിത്രങ്ങൾക്കൊപ്പം കുറിച്ചു. 

mahadevan-1

‘ദേവോം കീ ദേവ് മഹാദേവ്’ എന്ന സീരിയലിൽ ഭഗവാൻ ശിവന്റെ വേഷം അവതരിപ്പിച്ചാണ് മോഹിത് പ്രേക്ഷകപ്രീതി നേടുന്നത്. ഈ സീരിയൽ വിവിധ ഭാഷകളിലേക്ക് ഡബ് ചെയ്ത് സംപ്രേഷണം ചെയ്തിരുന്നു. ഇത് മോഹിത്തിനെ പ്രശസ്തനാക്കി. മോഹി ബാന്ധിനി, ഗംഗ കി ദീജ്, ചെഹ്റ ആൻഡ് ചക്രവർത്തിൻ അശോക സാമ്രാട്ട് എന്നിവയാണ് മറ്റു സീരിയലുകൾ. ഉറി: ദ് സർജിക്കൽ സ്ട്രൈക്ക് എന്ന സിനിമയിലും അഭിനയിച്ചു.

English Summary: Actor Mohit Raina got married

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA