ഫാഷൻ ലോകത്തെ ആവേശത്തിലാഴ്ത്തി ഹോട്ട് ലുക്കിൽ തിളങ്ങി മലൈക അറോറ. വസ്ത്രധാരണത്തിൽ പുലർത്തുന്ന പുതുമയും സ്ഥിരതയും താരം നിലനിർത്തിയപ്പോൾ പുതിയ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗം തീർക്കുകയായിരുന്നു.

ഗോൾഡൻ എംബല്ലിഷ്ഡ് ഗൗണിലുള്ള ചിത്രങ്ങളാണ് മലൈക പങ്കുവച്ചത്. ശരീരത്തിന്റെ ആകൃതിയോട് ചേർന്നു കിടക്കുന്ന ഫിറ്റ് ഗൗൺ ആയിരുന്നു ഇത്. വൺ ഷോൾഡർ നെക്‌ലൈൻ ആണ് ഗൗണിന്റെ മറ്റൊരു ആകർഷണം. ആക്സസറീസിന്റെ കാര്യത്തിൽ മിനിമൽ സ്റ്റൈൽ ആണ് പിന്തുടര്‍ന്നത്. ഫ്ലോറൽ ആകൃതിയുള്ള കമ്മൽ. സ്റ്റേറ്റ്മെന്റ് റിങ് എന്നിവയായിരുന്നു ആക്സസറീസ്. മെറ്റാലിക് സ്മോക്കി ഐ ഷാഡോ, മസ്കാര, ഗ്ലോസി ലിപ് ഷെയ്ഡ്, ബ്ലഷ് എന്നിവയായിരുന്നു മേക്കപ്പിലെ ആകർഷണം.
ഫാഷനിൽ മലൈകയ്ക്ക് തെറ്റു പറ്റില്ല എന്ന് ഉറപ്പിക്കുകയാണ് താരത്തിന്റെ പുതിയ ലുക്കും എന്നാണ് ആരാധകർ പറയുന്നത്.