ആട് തോമയും തുളസിയും സേവ് ദ് ഡേറ്റിൽ; മോഹൻലാലിന് സമര്‍പ്പിച്ച് ആരാധകൻ: വിഡിയോ

mohanlal-fan-recreat-spadikam-movie-song-for-his-save-date-video
SHARE

വ്യത്യസ്തവും പുതുമയുള്ളതുമായ സേവ് ദ് ഡേറ്റും കൂടി ഉണ്ടെങ്കിലേ വിവാഹം പൂർണമാകൂ എന്നു വിശ്വസിക്കുന്നവരാണ് പുതുതലമുറ. അതുകൊണ്ടുതന്നെ കണ്ടാൽ മതിവരാത്ത, അഭിനന്ദനം കൊണ്ട് മൂടണമെന്നു തോന്നുന്ന സേവ് ദ് ഡേറ്റുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നതു പതിവാണ്. ആരാധനാ പുരുഷനായ മോഹൻലാലിന് സമർപ്പിച്ച തൃശൂർ സ്വദേശി ഗോപന്റെ സേവ് ദ് ഡേറ്റ് ആണിപ്പോൾ തരംഗം തീർക്കുന്നത്.

സ്ഫടികം സിനിമയിലെ ‘പരുമല ചെരുവിലെ’ ഗാനരംഗമാണ് സേവ് ദ് ഡേറ്റിൽ പുനരാവിഷ്കരിച്ചിരിക്കുന്നത്. യഥാർഥ രംഗങ്ങളോട് ചേർന്നു നിൽക്കുന്ന രീതിയിലാണ് വിഡിയോ. ആട് തോമയും തുളസിയുമായി ഗോപനും വധു കാവ്യയും തകർത്തഭിനയിച്ചിരിക്കുന്നു. ‘‘ഈ ഞായറാഴ്ച എന്റെ വിവാഹമാണ്. ഈ വിഡിയോ ഞാൻ എന്റെ ലാലേട്ടനു സമർപ്പിക്കുന്നു. കുഞ്ഞുനാൾ മുതൽ ലാലേട്ടൻ ആണെന്റെ ഹീറോ. എന്റെ കൗമാര പ്രായത്തിൽ ഇറങ്ങിയ ലാലേട്ടന്റെ സ്ഫടികം എന്ന സിനിമ എക്കാലത്തെയും എന്റെ ഫേവറീറ്റ് ആണ്. ‘ആടുതോമ’ എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങൾ കുട്ടികാലത്തേ അനുകരിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു. യവ്വനത്തിൽ എത്തിയപ്പോഴും ആ ഭ്രമം മാറിയില്ല. അതു കൊണ്ടു തന്നെ എന്റെ പ്രിയപ്പെട്ട ലാലേട്ടനു ഞാനീ വിഡിയോ സമർപ്പിക്കുന്നു’’– സേവ് ദ് ഡേറ്റ് പങ്കുവച്ച് ഗോപൻ കുറിച്ചു. 

മോഹൻലാൽ ഫാന്‍സ് പേജുകൾ ഉൾപ്പടെ വിഡിയോ പങ്കുവച്ചിട്ടുണ്ട്. ‘CATCH Wedding’ ആണ് വിഡിയോഗ്രഫി. ജനുവരി 9ന് ആയിരുന്നു ഗോപന്റെയും കാവ്യയുടെയും വിവാഹം. 

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA